മരടിലെ ആദ്യഘട്ട ഫ്ലാറ്റുകള്‍ നിലംപൊത്തി; അവശിഷ്ടമായി ഹോളിഫൈത്തും ആൽഫ സെറീനും

സ്ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങളുടെ കേടുപാടുകൾ പരിശോധിക്കാന്‍ വിദഗ്ധസംഘം

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച്‌ പടുത്തുടര്‍ത്തിയ മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കി. ഹോളിഫെയ്ത്ത് എച്ച്‌ ടു ഒ എന്ന ഫ്ലാറ്റാന്‍ണ് ആദ്യം പൊളിച്ച്‌ നീക്കിയത്. പിന്നാലെ ആല്‍ഫാ സെറിനും പൊളിച്ചു നീക്കി. നിയന്ത്രിത സ്ഫോടനത്തില്‍ കൃത്യമായാണ് മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചത്. ഫ്ലാറ്റ് സമുച്ഛയം തകര്‍ത്തതോടെ പ്രദേശം മുഴുവന്‍ പൊടിപടലങ്ങള്‍ നിറഞ്ഞിരിക്കുകയായിരുന്നു.
കെട്ടിടം പൊളിക്കുന്നത് പൂര്‍ത്തിയായതോടെ ഇനി സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും മറ്റും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് സ്ട്രക്ച്ചറല്‍ എഞ്ചിനിയേഴ്സിന്‍റെ സംഘം പരിശോധന നടത്തും.
ഉഗ്രസ്ഫോടനം, സമീപത്തെ കെട്ടിടങ്ങളില്‍ ഏതെങ്കിലും രീതിയിലുള്ള വിളളലോ കേടുപാടുകളോ ഉണ്ടാക്കിയിട്ടുണ്ടോയെന്നാണ് പരിശോധന നടത്തുക. ആദ്യത്തെ ഫ്ലാറ്റ് ഹോളിഫെയ്ത്ത് എച്ച്‌ ടുഒ വിന്‍റെ സ്ഫോടനം അഞ്ചു സെക്കന്‍ഡിലാണ് പൂര്‍ത്തിയായത്.
നേരത്തെ ആല്‍ഫാ സെറീന്‍ ഫ്ലാറ്റിന് മുന്നില്‍ നേരത്തെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഒഴിപ്പിക്കലും നിരോധനാജ്ഞയും സംബന്ധിച്ച്‌ നിരവധി ആശയക്കുഴപ്പങ്ങള്‍ ഉണ്ടെന്നും ഇതിന് പരിഹാരം കാണണം എന്നുമാണ് നാട്ടുകാരുടെ ആവശ്യം. തങ്ങളുടെ വീടുകള്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു. പ്രതിഷേധിച്ചവരെ പിന്നീട് സ്ഥലത്ത് നിന്നും മാറ്റിയാണ് ക്രമീകരണങ്ങള്‍ നടത്തിയത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.