ഇരുപത്തി ഒമ്പതാം ചെന്നിത്തല കൺവൺഷൻ

മാവേലിക്കര: ചെന്നിത്തല കേന്ദ്രമാക്കി മുപ്പതു വർഷമായി സുവിശേഷ പ്രവർത്തനം നടത്തുന്ന ഐ. പി. സി. ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ സമ്മേളനവും ഗാന സന്ധ്യയും നടത്തുന്നു. ചെന്നിത്തല, കല്ലുംമൂട് മാർത്തോമാ പള്ളിക്കു സമീപം തയ്യാർ ചെയ്യുന്ന പന്തലിൽ ജനുവരി 24, 25, 26 തീയതികളിൽ ആയിട്ടാണ് സുവിശേഷ മഹായോഗം നടക്കുന്നത്.

മാവേലിക്കര വെസ്റ്റ് ഡിസ്ട്രിക്ട് മിനിസ്റ്റർ റവ. ഡോ. ജോൺ. കെ. മാത്യു 24 ന് വൈകിട്ട് 6 മണിക്ക് സമ്മേളനം ഉത്ഘാടനം ചെയ്യും. പ്രശസ്ത പ്രാസംഗികർ ആയ റവ. വർഗ്ഗീസ് എബ്രഹാം-റാന്നി (രാജു മേത്രാ), റവ. പോൾ ഗോപാലകൃഷ്ണൻ (കൊച്ചറ), റവ. റെജി (ശാസ്താംകോട്ട) മുഖ്യസന്ദേശം നൽകും. പാസ്റ്റർ ജോസ് നയിക്കുന്ന കൊട്ടാരക്കര, കലയപുരം ഹെവൻലി ബീറ്റ്‌സ് നോപ്പാം പെർസിസ് ജോൺ- ന്യൂഡൽഹി, ഗാനങ്ങൾ ആലപിക്കും. എല്ലാ ദിവസവും 6 മുതൽ 9 വരെ നടക്കുന്ന സായാഹ്ന സമ്മേളനത്തിൽ പ്രതിദിനം രണ്ടായിരത്തോളം വിശ്വാസികൾ പങ്കെടുക്കും.

1991 ൽ പാസ്റ്റർ പി. റ്റി. ശാമുവേൽ ആരംഭിച്ച ഈ സഭാപ്രവർത്തനത്തിൽ ഇപ്പോൾ നൂറോളം വിശ്വാസികൾ ആരാധിക്കുകയും പാസ്റ്റർ ശാമുവേൽ തന്നെ ശുശ്രൂഷിക്കയും ചെയ്യുന്നു എന്നുള്ളത് വളരെ ശ്രദ്ധേയവും മാതൃകാപരവും ആണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading