ഈ വർഷത്തെ ഐ.പി.സി കർണ്ണാടക സ്റ്റേറ്റ് ദേവനഹള്ളി സെന്റർ മീറ്റിങ്ങുകൾക്കു തുടക്കമായി

ബാംഗ്ലൂർ, ദേവനഹള്ളി സെന്ററിന്റെ ഈ വർഷത്തെ ആത്മീയ കൂടിവരവുകൾക്ക് തുടക്കമായി. ദൊഡ്ഡ സൊണ്ണെ ഐ.പി.സി ന്യൂ വേ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ദേവനഹള്ളി സെന്റർ പ്രസിഡന്റ് പാസ്റ്റർ സീ.ഒ ജോൺ കോഡിനേറ്റർ പാസ്റ്റർ ജോമോൻ സീ.ജെ ,സെക്രട്ടറി പാസ്റ്റർ തോമസ് ജോർജ്ജ് എന്നിവർ വിവിധ ശുശ്രൂഷകളിൽ സംബന്ധിച്ചു. ബാംഗ്ലൂർ നോർത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എൻ.സീ ഫിലിപ്പ് മുഖ്യ സന്ദേശം നൽകി. നാം അവിശ്വസ്തരായി തീർന്നാലും വിശ്വസ്തനായി മാറ്റമില്ലാതെ നിൽക്കുന്ന ദൈവീക സ്വഭാവത്തിന്റെ വ്യക്തമായ വിവരണം കേൾവിക്കാരിൽ ആത്മീക വർദ്ധന ഉളവാക്കുന്ന സന്ദേശം,ഏറെ അനുഗ്രഹം ആയിരുന്നു.

ദേവനഹള്ളി സെന്ററിൽ ഉൾപ്പെടുന്ന 23 ഓളം സഭകളിൽ 21 സഭകളും പ്രാദേശിക ഭാഷാ കൂട്ടായ്മ സഭ കളാണ്, പാസ്റ്റർ സീ ഒ ജോണിന്റെ നേതൃത്വത്തിൽ സഭാ പ്രവർത്തനങ്ങൾ അനുഗ്രഹീത നിലവാരത്തിൽ പുരോഗമിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.