യേശുക്രിസ്തുവിന്റെ പുനരാഗമനവും നമ്മുടെ സമാഗമനവും. പാസ്റ്റർ പി.സി ചെറിയാൻ

അണക്കര കൺവൻഷൻ

കുമളി: യേശുക്രിസ്തുവിന്റെ അടുക്കലേക്കുള്ള വിശുദ്ധന്മാരുടെ സമാഗമന സമയം അരികിൽ ആയെന്ന് പാസ്റ്റർ പി. സി.ചെറിയാൻ. അണക്കരയിൽ ആരംഭിച്ച പെന്തകോസ്ത് ഐക്യ സമ്മേളനത്തിൽ പ്രാരംഭ സന്ദേശം നൽകുക ആയിരുന്നു പാസ്റ്റർ പി.സി. ചെറിയാൻ. യേശുവിന്റെ പ്രത്യക്ഷത എന്ന പ്രമേയത്തെ വിശദീകരിച്ചു ക്രിസ്തുവിന്റെ മൂന്നു പ്രത്യക്ഷതയെകുറിച്ച് ബൈബിൾ പറയുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. പാപികളുടെ രക്ഷയ്ക്കു വേണ്ടി ഒരിക്കൽ പ്രത്യക്ഷനായി ക്രൂശുമരണം വരിച്ചു. ഇപ്പോൾ ദൈവ ജനത്തിനു മദ്ധ്യസ്ഥത അണച്ചുകൊണ്ട് പിതാവിന്റെ വലതുഭാഗത്ത് പ്രത്യക്ഷനായിരിക്കുന്നു. ഇനിയും പാപം കൂടാതെ തന്നെ കാത്തിരിക്കുന്നവർക്കായി പ്രത്യക്ഷനാകും. വിശുദ്ധന്മാർക്കു വേണ്ടിയാണ്, വിശുദ്ധരെ ചേർക്കാനാണ് യേശു വീണ്ടും പ്രത്യക്ഷനാകുന്നത്. വിശുദ്ധ ജീവിതം നയിച്ച് ആ പ്രത്യക്ഷതയ്ക്കു വേണ്ടി ഒരുങ്ങുവാൻ അണക്കരയിൽ കൂടിയ വിശ്വാസ സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രയർ അസ്സംബ്ലി പ്രസിഡന്റ് പാസ്റ്റർ തോമസ് എബ്രഹാം ഉദ്ഘാടനം ചെയ്ത കൺവൻഷനിൽ തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ അനീഷ് ചെങ്ങന്നൂർ, കെ.ജെ. മാത്യു, ബി.മോനച്ചൻ എന്നിവർ പ്രസംഗിക്കും. ജനുവരി 4 ന് രാവിലെ 10 ന് നടക്കുന്ന യൂത്ത് കോൺഫറൻസിൽ ഡോ. പി. റ്റി. സുബ്രഹ്മണ്യൻ ക്ലാസ്സ് എടുക്കും.
ഹെവൻലി ബീട്‌സ്‌ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.