മൊബൈൽ ഫോണ്‍ നഷ്ടപ്പെട്ടു പോയാല്‍ ബ്ലോക്ക് ചെയ്യാന്‍ വെബ്‌സൈറ്റ് തയ്യാറാക്കി സര്‍ക്കാര്‍

നഷ്ടപ്പെട്ടുപോയാല്‍ ഫോണ്‍ മറ്റാര്‍ക്കും ഉപയോഗപ്പെടുത്താന്‍ കഴിയാത്തവിധം ബ്ലോക്ക് ചെയ്യുന്ന വിധത്തിലുള്ള വെബ്‌സൈറ്റാണ് സര്‍ക്കാര്‍ ലഭ്യമാക്കിയിരിക്കുന്നത്.

2019 സെപ്റ്റംബറില്‍ മുംബൈയിലാണ് ഇതിന് ആദ്യം തുടക്കമിട്ടത്. സെന്‍ട്രല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) ഡല്‍ഹിയിലും ലഭ്യമാക്കിയിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടുപോയാല്‍ വെബ്‌സൈറ്റ് വഴി ഫോണ്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. ഈ വര്‍ഷം തന്നെ രാജ്യത്തെ മറ്റിടങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കുമെന്നാണ് വിവരം.

http://www.ceir.gov.in എന്ന യുആര്‍എല്‍ സന്ദര്‍ശിച്ചാല്‍ മതി. ഫോണുകളുടെ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ചാണ് ഇത് ട്രാക്ക് ചെയ്യുന്നത്. ഈ വെബ്‌സൈറ്റ് വഴി ഫോണ്‍ ബ്ലോക്ക് ചെയ്യണമെങ്കില്‍ ആദ്യം ഫോണ്‍ നഷ്ടപ്പെട്ടെന്ന് കാണിച്ച് ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിലൂടെ ഫോണ്‍ മോഷ്ടിച്ചയാള്‍ക്കോ അത് കളഞ്ഞുകിട്ടിയ ആള്‍ക്കോ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.