കുമ്പനാട് കൺവൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

കുമ്പനാട്: ഭാരതത്തിലെ ഏറ്റവും വലിയ പെന്തക്കോസ്ത് ആത്മീയ സംഗമങ്ങളിൽ ഒന്നായ ’96-മത് കുമ്പനാട് കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു.

പതിനായിരക്കണക്കിന് വിശ്വാസികളെ ഉൾക്കൊള്ളുവാൻ കഴിയുന്ന പന്തലിന്റെ പണി ആരംഭിച്ചു.
2020 ജനുവരി 12 മുതൽ 19 വരെ കുമ്പനാട് ഹെബ്രോൻപുരത്ത്‌ വച്ചാണ് കൺവൻഷൻ നടക്കുന്നത്. 12 ന് ഞാറാഴ്ച വൈകിട്ട് 5:30 ക്ക് ഐ. പി. സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജിന്റെ അധ്യക്ഷതയിൽ ജനറൽ പ്രസിഡന്റ് പാസ്റ്റർ വത്സൻ എബ്രഹാം ഉദ്ഘാടനം ചെയ്യും.

“താഴ്മ, വിശുദ്ധി, സൗഖ്യം”എന്നതാണ് ചിന്താവിഷയം. തുടർന്നുള്ള ദിവസങ്ങളിൽ കർത്താവിൽ പ്രസിദ്ധരായ പ്രഭാഷകരും, ജനറൽ, വിവിധ സ്റ്റേറ്റ്, റീജിയൻ ഭാരവാഹികൾ ദൈവവചനം ശുശ്രൂഷിക്കും. എല്ലാ ദിവസവും രാവിലെ 5:30 ക്ക് പ്രഭാതധ്യാനം, എട്ട് മണിക്ക് ബൈബിൾ ക്ലാസ്സ്‌, 10 മണിക്ക് പൊതുയോഗം, 1:30 ന് മിഷനറി സമ്മേളനം, വൈകിട്ട് 5:30 ന് സുവിശേഷ യോഗവും നടക്കും.19 ന് ഞാറാഴ്ച പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന കർത്തൃമേശയോടും സംയുക്ത ആരാധനയോടും കൺവൻഷൻ സമാപിക്കും. പാസ്റ്റർ കെ. എം ജോസഫ് കർത്തൃമേശക്കു നേതൃത്വം കൊടുക്കും.

ഹെബ്രോൻ ബൈബിൾ കോളേജ് ബിരുദ ദാനം, സ്നാനം, സണ്ടേസ്കൂൾ, പി. വൈ. പി. എ, സോദരി സമാജം വാർഷിക സമ്മേളനങ്ങൾ, ഐ. പി. സി ഗ്ലോബൽ മീഡിയ സമ്മേളനം, വിദേശ മലയാളി വിശ്വാസികളുടെ സമ്മേളനം എന്നിവയും കൺവെൻഷനോട് അനുബന്ധിച്ചു നടക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാസ്റ്റർമാരും, വിശ്വാസികളും ഈ ആത്മീയ സമ്മേളനത്തിൽ പങ്കെടുക്കും. ഡിസംബർ 4 ന് കുമ്പനാട് ഹെബ്രോനിൽ കൂടിയ പ്രഥമ കൗൺസിൽ യോഗത്തിൽ ജനറൽ കൺവൻഷന്‌ വേണ്ടിയുള്ള വിവിധ സബ് കമ്മറ്റികളെ തിരഞ്ഞെടുത്തു. പാസ്റ്റർ വത്സൻ എബ്രഹാം ജനറൽ കൺവീനർ ആയി പ്രവർത്തിക്കുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് വിശ്വാസികളും ദൈവദാസൻന്മാരും കൺവൻഷനിൽ പങ്കെടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.