ചാക്കോ കെ.തോമസിന് കെ എസ് ഇ ബി പുരസ്കാരം

പാലക്കാട്: ക്രൈസ്തവ മാധ്യമ പ്രവർത്തകനും ബെംഗളുരു ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ പ്രസിഡന്റുമായ ചാക്കോ കെ തോമസിന് കെ എസ് ഇ ബി പുരസ്കാരം. ഒലവക്കോട് – കൽപാത്തി 33 കെ വി സബ് സ്റ്റേഷനിലേക്കുള്ള ഏരിയൽ ബഞ്ച്ഡ് കേബിൾ (എബിസി) വലിക്കുന്ന ജോലികൾ സമയബന്ധിതമായി പൂർത്തികരിച്ചതിനാണ് ബെംഗളുരു ടി പി എം വിശ്വാസിയും ചാക്കോ കെ തോമസിന്റെ ഭാര്യ പിതാവുമായ ബ്രദർ ആർ എൻ ദാസിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന നെറ്റ് കണക്ട് ടെക്നോളജി സ്ഥാപനം കെ എസ് ഇ ബി പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ഡിസംബർ 23ന് ഒലവക്കോട് നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ എം.എം മണി, പ്രൊജക്ട് മാനേജർ ചാക്കോ കെ തോമസിന് കെഎസ്ഇബി പുരസ്കാരം നൽകി ആദരിച്ചു. ബെംഗളുരു ദി പെന്തെക്കോസ്ത് മിഷൻ ജാലഹള്ളി സഭാംഗമായ ചാക്കോ കെ.തോമസ് , ഗുഡ്ന്യൂസ് വാരിക കർണാടക ചീഫ് റിപ്പോർട്ടറും ഓൺലൈൻ ഗുഡ്ന്യൂസ് കോർഡിനേറ്റിങ്ങ് എഡിറ്ററും ആണ്.

ഒലവക്കോട് – കല്പാത്തി 33 കെ വി സ്റ്റേഷന്റെ ഉദ്ഘാടനവും കല്പാത്തി ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനവും മന്ത്രി എം.എം മണി നിർവഹിച്ചു.പാലക്കാട് എം.എൽ എ ഷാഫി പറമ്പിൽ, വി.കെ. ശ്രീകണ്oൻ , കെ എസ് ഇ ബി ഡയറക്ടർ കുമാരൻ പി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.