പുതുവൽ യൂണിയൻ പ്രയർ ഫെലോഷിപ്പ് ഗൂഡ്‌ന്യൂസ് ഫെസ്റ്റിവലിന് അനുഗ്രഹീത തുടക്കം

പത്തനാപുരം: പുതുവൽ യൂണിയൻ പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 9-മത് ഗൂഡ്‌ന്യൂസ് ഫെസ്റ്റിവലിന് ഇന്ന് അനുഗ്രഹീത തുടക്കം. പി.വൈ.പി.എ സംസ്ഥാന സെക്രട്ടറി പാസ്റ്റർ ഷിബിൻ ജി.സാമുവലിന്റെ അധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോ തോമസ്‌(ബാംഗ്ലൂർ) ദൈവവചനം പ്രസംഗിച്ചു. പുതുവൽ ജംഗ്ഷനിൽ (പത്തനാപുരം – അടൂർ KP റോഡ്) വെച്ചു എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെ നടക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർ ടിനു ജോർജ്, പാസ്റ്റർ അരവിന്ദ് മോഹൻ എന്നിവർ മുഖ്യ പ്രഭാഷകർ ആയിരിക്കും. പാസ്റ്റർ ലോർഡ്സൺ ആന്റണി, ഇമ്മാനുവേൽ കെ.ബി, ഫ്ളെവി ഐസക് ജോൺസൻ, ഷിജിൻ ഷാ എന്നിവരുടെ നേതൃത്വത്തിൽ സംഗീത ആരാധന നടത്തപ്പെടുന്നു. ഈ കൺവൻഷന്റെ തത്സമയ സംപ്രേഷണം ക്രൈസ്തവ എഴുത്തുപുരയിൽ കൂടി ഉണ്ടായിരിക്കുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.