ഡെറിക് എസ്. മാത്യു വെസ്റ്റേൺ ഇൻസ്ട്രുമെന്റൽ മ്യൂസിക് ചാംപ്യനായി

ജസ്റ്റിൻ മാത്യു

തൃശ്ശൂർ: കൊടകര സൗഹൃദയ കോളേജിലെ രണ്ടാം വർഷ ഫിനാൻസ് ബിരുദ വിദ്യാർത്ഥിയായ ഡെറിക് എസ്. മാത്യു 35-മത് ഇന്റർ യൂണിവേഴ്സിറ്റി സൗത്ത് സോൺ യൂത്ത് ഫെസ്റ്റിവലിൽ വെസ്റ്റേൺ ഇൻസ്ട്രുമെന്റൽ മ്യൂസികിൽ വെള്ളി മെഡൽ നേടി.

post watermark60x60

ഐ.പി.സി സഭാ ശുശ്രൂഷകനായ പാസ്റ്റർ ഷാജി മാത്യുവിന്റെയും മിനി ഷാജിയുടെയും രണ്ടാമത്തെ മകനാണ്. ലണ്ടൻ ട്രിനിറ്റി യൂണിവേഴ്സിറ്റി എട്ടാം ഗ്രേഡ് പാസ്സായിട്ടുള്ള ഡെറിക് നോയിഡയിൽ നടക്കാനിരിക്കുന്ന അഖിലേന്ത്യ മത്സരത്തിൽ പങ്കെടുക്കുവാൻ തയ്യാറെടുപ്പിലാണ്. അമ്പതിലധികം യൂണിവേഴ്സിറ്റികളിൽ നിന്നുള്ള മികച്ച കലാകാരന്മാർ മാറ്റുരച്ച മത്സരത്തിലാണ് ഡ്രംസിൽ രണ്ടാം സ്ഥാനം ലഭിച്ചത്. 2018 – 19 -ലെ കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റർ സോൺ ചാംപ്യനായിരുന്നു.

-ADVERTISEMENT-

You might also like