പുതുവൽ യൂണിയൻ പ്രയർ ഫെലോഷിപ്പ് ഗൂഡ്‌ന്യൂസ് ഫെസ്റ്റിവൽ

പത്തനാപുരം: പുതുവൽ യൂണിയൻ പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 9-മത് ഗൂഡ്‌ന്യൂസ് ഫെസ്റ്റിവൽ 2020 ജനുവരി 2,3,4,5 തീയതികളിൽ(വ്യാഴം മുതൽ ഞായർ വരെ) പുതുവൽ ജംഗ്ഷനിൽ (പത്തനാപുരം – അടൂർ KP റോഡ്) വെച്ചു വൈകിട്ട് 6 മണി മുതൽ 9 മണി വരെ നടത്തപ്പെടുന്നതാണ്. പാസ്റ്റർ സാം ജോർജ് (ഐ.പി.സി ജനറൽ സെക്രട്ടറി) ഉദ്ഘാടനം ചെയ്യുന്ന പ്രസ്തുത യോഗങ്ങളിൽ പാസ്റ്റർ ടിനു ജോർജ്, പാസ്റ്റർ ജോ തോമസ്, പാസ്റ്റർ അരവിന്ദ് മോഹൻ എന്നിവർ മുഖ്യ പ്രഭാഷകർ ആയിരിക്കും. പാസ്റ്റർ ലോർഡ്സൺ ആന്റണി, ഇമ്മാനുവേൽ കെ.ബി, ഫ്ളെവി ഐസക് ജോൺസൻ എന്നിവരുടെ നേതൃത്വത്തിൽ സംഗീത ആരാധന നടത്തപ്പെടുന്നതാണ്. ഈ കൺവൻഷന്റെ തത്സമയ സംപ്രേഷണം ക്രൈസ്തവ എഴുത്തുപുരയിൽ കൂടി ഉണ്ടായിരിക്കുന്നതാണ്.

-ADVERTISEMENT-

You might also like