എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പുതിയ നിയമം വരുന്നു

ന്യൂഡല്‍ഹി: ജനുവരി ഒന്നുമുതല്‍ എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പുതിയ രീതി വരുന്നു. അനധികൃത ഇടപാടുകള്‍ തടയാന്‍ എസ്ബിഐ എടിഎമ്മുകളില്‍ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിന്‍വലിക്കല്‍ സംവിധാനമാണ് പുതിയ രീതി.
വരുന്ന ജനുവരി ഒന്നുമുതല്‍ രാജ്യത്തുള്ള എല്ലാ എസ്ബിഐയുടെ എടിഎമ്മുകളിലും പുതിയരീതി നടപ്പിലാകും. വൈകീട്ട് എട്ടുമുതല്‍ രാവിലെ എട്ടുവരെയാണ് ഒടിപി അടിസ്ഥാനത്തില്‍ പണംപിന്‍വലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്.

10,000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുന്നതിനാണ് പുതിയ രീതി.
ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിൽ ഒടിപി ലഭിക്കും. പണം പിന്‍വലിക്കാന്‍ ഇത് ഉപയോഗിക്കണം.
നിലവില്‍ പണംപിന്‍വലിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ കാര്യമായ വ്യത്യാസമില്ല. മറ്റുബാങ്കുകളുടെ എടിഎമ്മുകളില്‍നിന്ന് പണംപിന്‍വലിക്കുമ്ബോള്‍ ഈ സംവിധാനമുണ്ടാകില്ല.
പിന്‍വലിക്കാനുള്ള പണം എത്രയെന്ന് നല്‍കിയശേഷം അത് സ്‌ക്രീനില്‍ തെളിയും. അപ്പോള്‍ മൊബൈലില്‍ ഒടിപി ലഭിക്കും. സ്‌ക്രീനില്‍ തെളിയുന്ന ഭാഗത്ത് ഒടിപി നല്‍കിയാല്‍ പണം ലഭിക്കും.
10,000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കുന്നതിനാണ് പുതിയ രീതി. പണം പിന്‍വലിക്കുന്നതിന് ക്ലോണ്‍ ചെയ്ത കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഇതിലൂടെ തടയാനാകും.

SBI
https://t.co/nIyw5dsYZq #SBI #ATM #Transactions #SafeWithdrawals #Cash pic.twitter.com/YHoDrl0DTe

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.