സ്നേഹ സന്ദേശവും, ലഹരി വിരുദ്ധ ബോധവത്കരണവും നടന്നു

കോട്ടയം: പെരുവ കരിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർമി ഓഫ് ക്രൈസ്റ്റ് ഗോസ്പൽ ടീമിന്റെ നേതൃത്വത്തിൽ ഡിസംബർ 25നു മുളക്കുളം, വെള്ളൂർ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ പരസ്യയോഗവും ലഹരിവിരുദ്ധ ബോധവത്കരണവും നടന്നു.
വെള്ളൂർ എസ്.ഐ. രഞ്ജിത്ത് ഫ്ലാഗ് ഓഫ്‌ ചെയ്യുകയും, ഐ.പി.സി പൊൻകുന്നം സെന്റർ മിനിസ്റ്റർ പാസ്റ്റർ സുരേഷ് കീഴൂർ ഉൽഘാടന സന്ദേശം നൽകുകയും ചെയ്തു. വിവിധ സ്ഥലങ്ങളിൽ പാസ്റ്റർ റെജി ജേക്കബ്, പാസ്റ്റർ പി.ആർ. ആന്റണി, പാസ്റ്റർ ഡേവിഡ്സൺ, എന്നിവർ ദൈവവചനസന്ദേശം നൽകുകയും, വൈകുന്നേരം 7ന് പെരുവ ജംഗ്‌ഷനിൽ പാസ്റ്റർ സുനിൽ ചാക്കോ ഇറുമ്പയം സമാപന സന്ദേശം നൽകുകയും ചെയ്തു. ആർമി ഓഫ് ക്രൈസ്റ്റ് ബാൻഡ് ഗാനങ്ങൾ ആലപിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading