ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ 97 – മത് ജനറൽ കൺവഷൻ ജനുവരി 20 മുതൽ

സുബിൻ കോട്ടയം

പാക്കിൽ: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ 97 – മത് ജനറൽ കൺവഷൻ ജനുവരി 20 മുതൽ 26 വരെ കോട്ടയം പാക്കിൽ പ്രത്യാശ നഗറിലുള്ള ദൈവസഭ കൺവൻഷൻ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു. ദൈവസഭാ ഓവർസിയർ റവ. ഡോ. കെ.സി. സണ്ണിക്കുട്ടി പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യും ‘ക്രിസ്തു യേശുവിലുള്ള ക്രുപയാൽ ശക്തിപ്പെടുക’ എന്നതാണ് ഈ വർഷത്തെ ചിന്താ വിഷയം.

post watermark60x60

മഹായോഗത്തിൽ ദൈവ വചനശുശ്രൂഷ, സംഗീത സായാഹ്നങ്ങൾ,വേദവചന പഠനം, ബൈബിൾ കോളേജ് ഗ്രാജുവേഷൻ, പാസ്റ്റേഴ്സ് സെമിനാർ, സഹോദരി സമ്മേളനം, യൂത്ത് &സൺഡേസ്കൂൾ പ്രോഗ്രാം, ഡിപ്പാർട്ട്മെന്റ് പ്രോഗ്രാം, സ്നാനം, സാംസ്കാരിക സമ്മേളനം, എന്നിവയും നടത്തപ്പെടുന്നതാണ്. അനുഗ്രഹിതരായ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷിക്കുന്നു. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. 26 ഞായറാഴ്ച വിശുദ്ധ ആരാധനയോടും കർത്തൃമേശയോടും കൂടി ജനറൽ കൺവൻഷൻ സമാപിക്കും.

-ADVERTISEMENT-

You might also like