സി.ഇ.എം ജനറൽ ക്യാമ്പിനു അനുഗ്രഹീത സമാപ്തി

തിരുവനന്തപുരം: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാസംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ്(സി ഇ എം) 62-മത് ജനറൽ ക്യാമ്പ് ഇന്ന് നെയ്യാർ ഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡി സെന്ററിൽ അനുഗ്രഹീതമായി സമാപിച്ചു. സമാപന സമ്മേളനത്തിൽ സീനിയർ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജീവ് ജി യുടെ അധ്യക്ഷതയിൽ പാസ്റ്റർ അജോയ് ജോണ് സ്വാഗതം ആശംസിച്ചു. സഭാ മിനിസ്റ്റേഴ്‌സ് കൗണ്സിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജോണ്സൻ കെ സാമുവേൽ സമാപന സന്ദേശം നൽകി.

post watermark60x60

പാസ്റ്റർ ജേക്കബ് ജോർജ് കെ, സജി വർഗ്ഗീസ്, പാസ്റ്റർ എം പി ജോസഫ്, പാസ്റ്റർ ഡി.പി ജോണ്, പാസ്റ്റർ സോവി മാത്യു, പാസ്റ്റർ ജോമോൻ ജോസഫ്, പാസ്റ്റർ സാംസൺ തോമസ്, പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം, കെ തങ്കച്ചൻ, റോഷി തോമസ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ ട്രഷറർ ഇവാ. എബി ബേബി കൃതജ്ഞത അറിയിച്ചു. ‘നെക്രോസിസ്’ എന്നതായിരുന്നു ക്യാമ്പ് തീം. വിവിധ സെഷനുകളിൽ സഭാ വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ്, മാനേജിങ് കൗണ്സിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ഏബ്രഹാം ജോസഫ്, പാസ്റ്റർ പ്രഭാ റ്റി തങ്കച്ചൻ, ഇവാ. ജോണ് കുര്യാക്കോസ്, പാസ്റ്റർ ഫിന്നി ജോസഫ്, പാസ്റ്റർ ഫിന്നി മാത്യു, പാസ്റ്റർ രാജേഷ് ഏലപ്പാറ, പാസ്റ്റർ അനീഷ് കൊല്ലം എന്നിവർ പ്രസംഗിച്ചു.കിഡ്സ് സെഷനു ട്രാൻസ്ഫോർമേഴ്‌സ് നേതൃത്വം നൽകി. മാത്യു റ്റി ജോണ്, സ്റ്റാൻലി മാത്യു, ജോമോൻ ഫിലിപ്പ്, സ്റ്റീവ് സാമുവേൽ തുടങ്ങിയവർ ഗാനങ്ങളാലപിച്ചു.

 

-ADVERTISEMENT-

You might also like