27-മത് ചെറുവക്കൽ കൺവൻഷന് അനുംഗ്രഹിത തുടക്കം

ബ്ലസൻ ചെറുവക്കൽ

ചെറുവക്കൽ: പ്രകാശം എത്തുന്നിടത്തു നിന്ന് ഇരുൾ അപ്രത്യക്ഷമാകുന്നതു പോലെ ദൈവത്തിന്റെ സന്ദർശനം സാക്ഷാത്കരിക്കുന്നിടത്തു നിന്നു സാമൂഹിക തിന്മകളും ഇല്ലാതാകുമെന്ന് പാസ്റ്റർ ജോൺസൻ ഡാനിയേൽ പറഞ്ഞു. ഐ.പി.സി വേങ്ങൂർ സെന്റർ, ചെറുവക്കൽ ന്യൂലൈഫ് ബിബ്ലിക്കൽ സെമിനാരി, കിളിമാനൂർ ഏരിയ എന്നിവയുടെ നേത്യത്വത്തിലുള്ള ചെറുവക്കൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

post watermark60x60

സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ കെ ഷാജി അധ്യക്ഷത വഹിച്ചു.പാസ്റ്റർ സാം ജോസഫ് കുമരകം പ്രസംഗിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ അജി ആന്റണി, പ്രിൻസ് തോമസ്, ജോൺസൻ മേമന, സാബു വർഗ്ഗീസ് ഹൂസ്റ്റൺ, കെ.എ ഏബ്രഹാം, കെ ജോയി എന്നിവർ ദൈവവചന ശുശ്രൂഷ നിർവ്വഹിക്കും. സംഗീത ശുശ്രൂഷയ്ക്ക് ചെറുവക്കൽ ന്യൂ ലൈഫ് സിംഗേഴ്സ് നേതൃത്വം നൽകുന്നു.

Download Our Android App | iOS App

കൺവൻഷനോടനുബന്ധിച്ച് സോദരീ സമാജം, സൺഡേസ്കൂൾ, പി.വൈ.പി.എ വാർഷികം, ഉണർവുയോഗങ്ങൾ, സെമിനാരിയിൽ പഠനം പൂർത്തീകരിച്ച വൈദീക വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് എന്നിവ നടക്കും. 29 ഞായറഴ്ച്ച നടക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.

-ADVERTISEMENT-

You might also like