സി.ഇ.എം 62-മത് ജനറൽ ക്യാമ്പിനു തുടക്കമായി

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാസംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ്(സി ഇ എം) 62-മത് ജനറൽ ക്യാമ്പ് ഇന്ന് നെയ്യാർ ഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡി സെന്ററിൽ ആരംഭിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ ജോമോൻ ജോസഫിന്റെ അധ്യക്ഷതയിൽ അസോ. സെക്രെട്ടറി അജിത് ജോർജ് സ്വാഗതം ആശംസിച്ചു.ജനറൽ പ്രസിഡന്റ് പാസ്റ്റർ സോവി മാത്യു ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. സഭാ വൈസ് പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ് ഉദ്ഘാടന സന്ദേശം നൽകി. ‘നെക്രോസിസ്’ എന്നതാണ് ക്യാമ്പ് തീം.

തുടർന്നുളള സെഷനുകളിൽ സഭാ ദേശീയ പ്രസിഡന്റ് പാസ്റ്റർ പി എം ജോണ്,മാനേജിങ് കൗണ്സിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ഏബ്രഹാം ജോസഫ്, മിനിസ്റ്റേഴ്‌സ് കൗണ്സിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജോണ്സൻ കെ സാമുവേൽ, പാസ്റ്റർ പ്രഭാ റ്റി തങ്കച്ചൻ, ജോണ് കുര്യാക്കോസ്, പാസ്റ്റർ ഫിന്നി ജോസഫ്, പാസ്റ്റർ ഫിന്നി മാത്യു, പാസ്റ്റർ അനീഷ് കൊല്ലം എന്നിവർ പ്രസംഗകരായിരിക്കും.കിഡ്സ് സെഷനു ട്രാൻസ്ഫോർമേഴ്‌സ് നേതൃത്വം നൽകും. മാത്യു റ്റി ജോണ്, സ്റ്റാൻലി മാത്യു, ജോമോൻ ഫിലിപ്പ്, സ്റ്റീവ് സാമുവേൽ തുടങ്ങിയവർ ഗാനങ്ങളാലപിക്കും. ക്രൈസ്തവ എഴുത്തുപുര തത്സമയം സംപ്രേഷണം ചെയ്യുന്നു. ക്യാമ്പ് 25നു സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading