“മഹാ സന്തോഷത്തിന്റെ വിളംബരം” പട്ടിത്താനത്ത് ക്രിസ്തുമസ് സമാധാന സന്ദേശ യോഗങ്ങൾ നടത്തപ്പെട്ടു

കോട്ടയം: പി.വൈ.പി.എ കോട്ടയം നോർത്ത് സെന്ററിന്റെ നേതൃത്വത്തിൽ ഡിസംബർ 21 വൈകിട്ട് 6.30 മുതൽ 9 വരെ പട്ടിത്താനത്തും, കാണക്കാരിയുടെ സമീപ സ്ഥലങ്ങളിലും പരസ്യയോഗങ്ങൾ നടത്തപ്പെട്ടു. പാസ്റ്റർ ഫിലിപ്പ് കുര്യക്കോസ്, പാസ്റ്റർ ജേക്കബ് ജോൺ, ഇവാ. ജോമോൻ ജേക്കബ്, ഇവാ. ലിജോ മാത്യു എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ എൻ. രാജൻ ശ്രുശൂഷകൾക്ക് നേതൃത്വം നല്കി. അലൻ ജോസഫ് , ജയിംസ് കുട്ടി പി.എം, ലിജാ ലിജോ എന്നിവർ സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നല്കി. വടവാതൂർ, കളത്തിൽപ്പടി എന്നീ സഭകളിലെ സഹോദരൻമാരും, യുവജനങ്ങളും പങ്കെടുത്തു. ഐ.പി.സി കോട്ടയം നോർത്ത് സെന്ററിന്റെ പുതിയ വേല സ്ഥലമാണ് പട്ടിത്താനം. ഇവിടെ പാസ്റ്റർ എൻ. രാജൻ കുടുംബമായി താമസിച്ച് പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading