ദൈവസഭ(സായാഹ്നദീപം)ജനറൽ കൺവൻഷൻ ജനുവരി 9 മുതൽ

കരിക്കം: ദൈവസഭ(സായാഹ്നദീപം)55-മത് ജനറൽ കൺവൻഷൻ ജനുവരി 9 മുതൽ 12 വരെ നടത്തപ്പെടുന്നു. കരിക്കം ബഥേൽ ടാബർനാക്കിളിൽ വച്ചാണ് യോഗങ്ങൾ നടക്കുന്നത്. “ഇടിവിൽ നിൽക്കുക”(യെഹെ 22:30)എന്നതാണ് ചിന്താവിഷയം. ജനുവരി 9 ന് വൈകിട്ട് സഭാ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ വർഗീസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കും. വിവിധ ദിവസങ്ങളിൽ ഇവാ. ജോജി ജോർജ് തോമസ്(ആറന്മുള), ഇവാ. ലൂയിസ്കുട്ടി(ഇളമ്പൽ), ഡോ. ജേക്കബ് മാത്യു(എറണാകുളം)എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. രാത്രി യോഗങ്ങൾ വൈകിട്ട് 6:30 ന് ആരംഭിക്കും. പകൽ ദിവസങ്ങളിൽ ബൈബിൾ ക്ലാസ്സുകളും, വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് സഭാ മിനിസ്റ്റേഴ്‌സ് മീറ്റിങ്ങും, ശനിയാഴ്ച ഉച്ച കഴിഞ്ഞ് സണ്ടേസ്കൂൾ, സി. ജി.വൈ. എ വാർഷിക സമ്മേളനവും, കൺവെൻഷനോടനുബന്ധിച്ചു നടക്കും. ഞാറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടും ഉച്ച കഴിഞ്ഞ് നടക്കുന്ന പാദ ശുശ്രൂഷയോടും, തിരുവത്താഴ ശുശ്രൂഷയോടും കൂടെ ജനറൽ കൺവൻഷൻ സമാപിക്കും. ‘സായാഹ്ന ദീപം ഗായകസംഘം’ ഗാന ശുശ്രൂഷ നിർവഹിക്കും.

പാസ്റ്റർ ബിജു ജെ. വർഗീസ്, പാസ്റ്റർ മാത്യു ജോസഫ്, പാസ്റ്റർ എം. അച്ചൻകുഞ്ഞ്, പാസ്റ്റർ പി. എം തങ്കച്ചൻ, പാസ്റ്റർ സി. ഐ ജേക്കബ്, സി. വി ശാമുവേൽ, സി. നിത്യാനന്ദൻ എന്നിവർ കൺവീനർമാരായി നാല്പത് അംഗ കമ്മറ്റി കൺവൻഷന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.