പി.വൈ.പി.എ അബുദാബിയുടെ “ബയൂല തീരത്തിൽ” സി.ഡി പ്രകാശനം ചെയ്തു

അബുദാബി:അബുദാബി പി.വൈ.പി.എ “ബയൂല തീരത്തിൽ” എന്ന സി.ഡി ഡിസംബർ രണ്ടാം തീയതി ഷാർജ യൂണിയൻ ചർച്ചിൽ വച്ച് നടന്ന
ഐ.പി.സി യു.എ.ഇ റീജിയൻ സംയുക്ത ആരാധനയിൽ വെച്ച് സഭയുടെ ചീഫ് പാസ്റ്റർ കെ.എം ജെയിംസ് , ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വിൽസൺ ജോസഫിന് സി.ഡി നൽകി പ്രകാശനം ചെയ്തു .

സഭയിലെ യുവാക്കൾ പരിശുദ്ധാത്മ പ്രചോദിതമായി രചിച്ച ഒരു പിടി പ്രത്യാശ ഗാനങ്ങളാണ് ഈ സി.ഡി യിൽ അടങ്ങിയിരിക്കുന്നത് എന്നും
ഇതിൽനിന്ന് ലഭിക്കുന്ന എല്ലാ നന്മയും ‘ജാർഖണ്ഡിൽ ഒരു ആരാധനാലയം പണിയുക’ എന്ന ലക്ഷ്യത്തിനായി ഉപയോഗിക്കുമെന്നും,
ഈ സി.ഡി വിശ്വാസ സമൂഹത്തിന് തീർച്ചയായും ഒരു മുതൽക്കൂട്ടായിരിക്കും എന്നും പി.വൈ.പി.എ അബുദാബി പ്രസിഡന്റ്‌ ജോഗി വർഗീസ് പ്രകാശന വേളയിൽ പ്രസ്താവിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.