ബ്ലാങ്കറ്റ് ഡ്രൈവ് – 2019 നടന്നു

ദിൽഷാദ് ഗാർഡൻ:ഹോളി വിഷൻ മിനിസ്ട്രിയുടെ ജീവകാരുണ്യ പ്രവർത്തനവിഭാഗമായ ഡ്രോപ്സ് ഓഫ് മേഴ്സിയുടെയും ദിൽഷാദ് ഗാർഡൻ മാനവസേവ മാധവസേവ കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ ബ്ലാങ്കറ്റ് ഡ്രൈവ് 2019 എന്ന പേരിൽ ദിൽഷാദ് ഗാർഡൻ ലെപ്രസി കോളനിയിൽ കമ്പിളി വിതരണം നടന്നു. നോബിൾ സാം, അനീഷ് വലിയപറമ്പിൽ, അഡ്വ. സുകു തോമസ്,ക്രൈസ്തവ കഥാകൃത്ത് ശ്രീ.രഞ്ജിത്ത് ജോയി, ഇവാ.വർഗ്ഗീസ് പി വർക്കി, തുടങ്ങിയവർ പ്രസംഗിച്ചു.ഡൽഹിയിലും പരിസരപ്രദേശങ്ങളിലും കമ്പിളി വിതരണം തുടർന്നുളള ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like