ഉണർവ്, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നിന്ന്:സുപ്രസിദ്ധ സുവിശേഷകൻ ബ്രദർ മോഹൻ സി ലാസറസ്

എവെയ്ക് കേരള 2019

റാന്നി: പള്ളിഭാഗം ന്യൂ ഇന്ത്യ ദൈവസഭയിൽ ആയിരങ്ങളെ സാക്ഷിനിർത്തികൊണ്ട് കേരളത്തിൽനിന്ന് ഒരു ഉണർവിനായി ഒരുങ്ങുവാനും പാരമ്പര്യത്തെ മാറ്റിനിർത്തി യേശുവിന്റെ ശിഷ്യരായി തീരണമെന്നും അപ്പോസ്തോല പ്രവർത്തികളുടെ പുസ്തകത്തിൽനിന്ന് പ്രാർത്ഥന, ദർശനം, പ്രയത്നം, എന്നിവയിൽ ഊന്നൽ കൊടുത്തുകൊണ്ട് പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ആത്മാക്കളുടെ വർദ്ധനവിനു വേണ്ടി ഉണരണം എന്നും സുപ്രസിദ്ധ സുവിശേഷകൻ ബ്രദർ മോഹൻ സി ലാസറസ് ആഹ്വാനം ചെയ്തു.

പാസ്റ്റർ വി. എ തമ്പി പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്ത മീറ്റിങ്ങിൽ പാസ്റ്റർ ജെ ജോസഫ്, പാസ്റ്റർ ടിനു ജോർജ്ജ്, പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ അനീഷ് ഏലപ്പാറ, മറ്റു കേരളത്തിലെ പെന്തക്കോസ്ത് സമൂഹത്തെ പ്രതിനിധീകരിച്ച് നിരവധി ദൈവദാസന്മാർ, മാധ്യമപ്രവർത്തകർ മീറ്റിങ്ങിന് സാക്ഷ്യംവഹിച്ചു. അനുഗ്രഹീത ഗായകൻ ബ്ലെസ്സൺ മേമന ഗാനങ്ങൾ ആലപിക്കുകയും, കടന്നു വന്നവർക്ക് ശക്തമായ ദൈവസാന്നിധ്യവും ആത്മീയനിറവും രോഗശാന്തിയും പ്രാപിക്കുവാൻ കഴിഞ്ഞു എന്ന് ഭാരവാഹികൾ അറിയിച്ചു. പാസ്റ്റർ പ്രിൻസ് തോമസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.