ഒരേ സമയം ഒന്നിലധികം ഫോണുകളില്‍ ഇനി വാട്‌സ് ആപ്പ് ഉപയോഗിക്കാന്‍ കഴിയും’; കോള്‍ വെയ്റ്റിങ് ഉള്‍പ്പെടെ നാലു പുത്തന്‍ ഫീച്ചറുകള്‍

ഓരോ ദിവസവും പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച്‌ ഉപഭോക്താവിനെ കൂടുതല്‍ ഹൈടെക്കാക്കാന്‍ ശ്രമിക്കുകയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ്.കോള്‍ വെയ്റ്റിങ് , ഡാര്‍ക്ക് മോഡ്, ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ സന്ദേശം സ്വമേധയാ മാഞ്ഞുപോകുന്ന സംവിധാനം, ഒരേ അക്കൗണ്ട് ഉപയോഗിച്ച്‌് വിവിധ ഫോണുകളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സംവിധാനം എന്നിവയാണ് വാട്‌സ് ആപ്പ് പുതിയതായി അവതരിപ്പിച്ച ഫീച്ചറുകള്‍.

Download Our Android App | iOS App

ഇന്‍കമിങ് കോള്‍ വരുന്നു എന്ന് ഉപഭോക്താവിനെ അലര്‍ട്ട് ചെയ്യുന്ന സംവിധാനമാണ് കോള്‍ വെയ്റ്റിങ് ഫീച്ചര്‍.കോള്‍ എടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുളള അവസരവും ഈ ഫീച്ചര്‍ നല്‍കുന്നുണ്ട്.
ഐഫോണില്‍ മാത്രം ലഭ്യമായിരുന്ന ഈ ഫീച്ചര്‍ മറ്റു സ്മാര്‍ട്ട് ഫോണുകളിലും ലഭ്യമാക്കാനുളള ശ്രമത്തിലാണ് വാട്‌സ് ആപ്പ്.

post watermark60x60

പുതിയതായി വാട്‌സ് ആപ്പ് അവതരിപ്പിച്ച ഒരു ഫീച്ചറാണ് ഡാര്‍ക്ക് മോഡ്. നിറം തെരഞ്ഞെടുക്കാനുളള അവസരമാണ് ഇത് നല്‍കുന്നത്. ലൈറ്റ് തീം, ഡാര്‍ക്ക് തീം, ബാറ്ററി സേവര്‍ മോഡ് എന്നിവയാണ് ഈ ഫീച്ചര്‍ ഉപയോഗിച്ച്‌ തെരഞ്ഞെടുക്കാവുന്നത്. ബാറ്ററി സേവര്‍ മോഡാണ് പുതിയ പരിഷ്‌കാരം.ആന്‍ഡ്രോയിഡ് ഒന്‍പത് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ഈ ഫീച്ചര്‍ ലഭിക്കും. ആന്‍ഡ്രോയിഡ് 10നെ അടിസ്ഥാനമാക്കിയുളള സ്മാര്‍ട്ട് ഫോണുകളില്‍ നിറം മാറ്റാനുളള സംവിധാനവുമുണ്ട്.

നിശ്ചിത സമയം കഴിയുമ്ബോള്‍ സന്ദേശം മാഞ്ഞുപോകുന്ന സംവിധാനമാണ് മറ്റൊന്ന്. ഡീലിറ്റ് ഫോര്‍ എവരി വണില്‍ നിന്ന് വ്യത്യസ്തമാണിത്. സന്ദേശം മാഞ്ഞതിന്റെ ഒരു അവശേഷിപ്പും ബാക്കിവെയ്ക്കാതെയാണ് പുതിയ സംവിധാനം പ്രവര്‍ത്തിക്കുക. ഒരു മണിക്കൂര്‍, ഒരു ദിവസം, ഒരു ആഴ്ച, ഒരു മാസം, ഒരു വര്‍ഷം എന്നിങ്ങനെ സന്ദേശം മാഞ്ഞുപോകേണ്ടതിന്റെ കാലദൈര്‍ഘ്യം തെരഞ്ഞെടുത്ത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.
നിലവില്‍ ഒരു ഫോണില്‍ മാത്രമേ വാട്‌സ് ആപ്പ് പ്രവര്‍ത്തിക്കുകയുളളൂ. കൂടുതല്‍ ഫോണുകളില്‍ ഒരേ സമയം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സംവിധാനം ഒരുക്കാനുളള തയ്യാറെടുപ്പിലാണ് വാട്‌സ് ആപ്പ്. ഒരേ അക്കൗണ്ടില്‍ ഈ സൗകര്യം ലഭിക്കുന്നതിന് വേണ്ടിയുളള പരിഷ്‌കരണ നടപടിയാണ് വാട്‌സ് ആപ്പ് നടത്തിവരുന്നത്. രജിസ്‌ട്രേഷന്‍ നോട്ടിഫിക്കേഷന്‍ നല്‍കി കൂടുതല്‍ ഫോണുകളില്‍ ഒരേ സമയം വാട്‌സ് ആപ്പ് പ്രവര്‍ത്തിപ്പിക്കാനുളള സംവിധാനമാണ് കമ്പനി വികസിപ്പിച്ചു വരുന്നത്.

-ADVERTISEMENT-

You might also like
Comments
Loading...