ഏ. ജി. ജനറൽ കൺവൻഷനുവേണ്ടി പ്രാർത്ഥന സമ്മേളനം നടന്നു

ഷാജി ആലുവിള

ആലപ്പുഴ: ഏ. ജി. ജനറൽ കൺവൻഷന്റെ സുഖകരമായ നടത്തിപ്പിനുവേണ്ടി സെക്ഷൻ തല ഉപവാസ പ്രാർത്ഥനകൾ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ തീരുമാനപ്രകാരം വിവിധ പ്രാദേശിക സഭകളിൽ നടന്നു വരുന്നു.
ആലപ്പുഴ സൗത്ത്‌ സെക്ഷന്റെ നേതൃത്വത്തിൽ പള്ളിപ്പാട് കർമ്മേൽ ഏ. ജി ചർച്ചിൽ വെച്ച് ഇന്ന് രാവിലെ 10 മണിക്ക് ഉപവാസ പ്രാർത്ഥന നടന്നു. സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ബെഞ്ചിമിൻ ബാബു അധ്യക്ഷത വഹിച്ചു. പാസ്റ്റർ മാരായ ബിജു മോൻ, ചാക്കോ വർഗ്ഗീസ് എന്നിവർ യോഗത്തിന് മേൽനോട്ടം വഹിച്ചു.

റീജ ബിജു മുഖ്യ അതിഥി ആയിരുന്നു. ആരൊക്കെ ആരെ തകർക്കാൻ ഒരുക്കങ്ങൾ കൂട്ടി പിന്നണിയിൽ അണിനിരന്നാലും, അംഗീകാരം കൊടുത്തില്ലങ്കിലും വിശ്വസ്തരെ പരിപാലനത്തോടെ ജയപഥത്തിൽ എത്തിക്കുന്ന ദൈവീക കരുതലിന്റെ വൻ പ്രവർത്തികളെ കുറിച്ചു റീജ തന്റെ സന്ദേശത്തിൽ സംസാരിച്ചു. സുവിശേഷ വേലയിൽ അത്യധ്വാനിയായ പൗലോസ് സ്ലീഹക്കെതിരെ ഉയർന്നുവന്ന എതിർപ്പുകളുടെ നടുവിൽ തന്റെ ദർശനത്തെ പൂർത്തീകരിച്ചു. എതിർപ്പുകളുടെ അണിയറകൾ ജോസഫിനെ കാരഗ്രഹത്തിൽ എത്തിച്ചു. എന്നാൽ തന്റെ വിശുദ്ധിയും കാത്തിരിപ്പും കാരഗ്രഹത്തിൽ നിന്നും ഫറവോന്റെ രണ്ടാം രഥത്തിൽ ഇരുത്തി തന്റെ സ്വപ്നത്തെ പ്രവർത്തി പഥത്തിൽ എത്തിച്ചത് വിശുദ്ധിയിൽ ജോസഫ് ദർശനത്തെ കാത്തു സൂക്ഷിച്ചു പ്രതികൂലങ്ങളിൽ പതറാതെ മുന്നേറിയത് കൊണ്ടാണ്. അങ്ങനെ ആയിരിക്കണം സകല ദൈവജനങ്ങളും എന്നു റീജ ബിജു ഓർമ്മിപ്പിച്ചു.
പാസ്റ്റർമാരായ ജേക്കബ് പീറ്റർ, ജീമോൻ, ബിജു, കെ.എസ്. ജോൺ എന്നിവർ പ്രാർത്ഥന സഹകാരികൾ ആയി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.