ഐ. പി. സി ബെഥേൽ വാകത്താനം സുവിശേഷ യോഗവും സംഗീത ശുശ്രൂഷയും; പാസ്റ്റർ വർഗീസ് എബ്രഹാം ഉദ്ഘാടനം ചെയ്യും

വാകത്താനം:ഐ. പി. സി ബെഥേൽ വാകത്താനം സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത ശുശ്രൂഷയും ഡിസംബർ 24, 25 തീയതികളിൽ നടത്തപ്പെടുന്നു. ഇടമൺ ജംഗ്‌ഷന് സമീപം കട്ടപ്പുറത്തു ജോയിച്ചാന്റെ ഭവനാങ്കണത്തിൽ വച്ച് എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9:30 വരെയാണ് യോഗങ്ങൾ നടക്കുന്നത്. ഐ. പി. സി റാന്നി ഈസ്റ്റ് സെന്റർ പാസ്റ്റർ വർഗീസ് എബ്രഹാം ഉദ്ഘാടനം ചെയ്യും. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ബിനു ചാക്കോ, പാസ്റ്റർ കുര്യാൻ മാത്യു(തിരുവല്ല)എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ശാലേം ഗോസ്പൽ വോയിസ്‌(കോഴഞ്ചേരി)സംഗീത ശുശ്രൂഷക്ക് നേതൃത്വം കൊടുക്കും. പാസ്റ്റർ ബെൻസൺ തോമസ്‌ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കും.

-ADVERTISEMENT-

You might also like