ലഭിച്ച വെളിപ്പാടിനെ നാം കാത്തു സൂക്ഷിക്കുക; റവ. ടി. ജെ സാമുവൽ

ഷാജി ആലുവിള

നൂറനാട്: ദൈവ ജനത്തിന്‌ ലഭിച്ച വെളിപ്പാടിനെ കാത്തു സൂക്ഷിച്ചുകൊണ്ട് ജീവിത വിശുദ്ധിയിൽ മുന്നേറണം എന്ന് നൂറനാട് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭ്യമുഖ്യത്തിൽ ഡിസംബർ 4 മുതൽ 6 വരെ നടന്ന മൂന്നാം “ചാമവിള കൺവൻഷന്റെ” സമാപന സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു ഏ. ജി. മലയാളം ഡിസ്ട്രിക്ട് മുൻ സൂപ്രണ്ട് റവ. ടി. ജെ. സാമുവൽ. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം സിസ്ട്രിക്ട് കൗൺസിൽ സെക്രട്ടറി റവ. ടി. വി. പൗലോസ് ആദ്യ ദിനത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. റവ. എബി ഐരൂർ, റവ. കെ.ജെ.തോമസ് (കുമളി) എന്നിവർ രണ്ട് രാത്രികളിലായി മുഖ്യ സന്ദേശം നൽകി.
സമാപന സമ്മേളനത്തിൽ തിരുവനന്തപുരം ബഥനി ബൈബിൾ കോളേജ് പ്രാൻസിപ്പൾ റവ. രാജൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു സ്വാഗതം പറഞ്ഞു.

“ദൈവം മനുഷ്യനിൽ വരുത്തുന്ന മാറ്റം” എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി എഫെസ്യർ 2: 1- 10 നെ ആസ്പദമാക്കി റവ. ടി. ജെ. സാമുവൽ മുഖ്യ സന്ദേശം നൽകി. അതിക്രമം കൊണ്ട് നിറഞ്ഞ ഈ ലോകത്തിൽ അതിനൊപ്പം ഒഴുകി അനുരൂപപ്പെടാതെ ദൈവം തന്ന വെളിപ്പാടിനെ പാലിച്ചുകൊണ്ട് പാപത്തിന്റെ ശിക്ഷയിൽ നിന്നു ലോകത്തുള്ള സകല മനുഷ്യരും രക്ഷപെടണം എന്നു പാസ്റ്റർ ടി. ജെ. സാമുവേൽ പറഞ്ഞു. പാപത്തിന്റെ ശിക്ഷ നാം അനുഭവിക്കണ്ടതിനു പകരം യേശുക്രിസ്തു വഹിച്ചു. അതിനാൽ അവനോട് ഏകിഭവിക്കുന്ന വിശ്വാസ സ്നാനത്താൽ ക്രിസ്തുവിനോട് ചേർന്ന് ശരീരത്തെ വിശുദ്ധിയിൽ സൂക്ഷിക്കണമെന്നും, സാഹചര്യ സമ്മർദ്ധം പരിശുദ്ധാത്മശക്തിയെ വ്യസനിപ്പിക്കാതെ, ആത്മശക്തിയാൽ പാപത്തെ ജയിച്ച് ലോക ജീവിതം അനുദിനവും ജയോത്സവമാക്കണമെന്നും അദ്ദേഹം ചൂണ്ടി കാട്ടി.

കൊച്ചിൻ കരിസ്മാ വോയ്സ് ഗാന ശുശ്രൂഷക്ക് മേൽനോട്ടം വഹിച്ചു. പാസ്റ്റർമാരായ പി.പി. വർഗ്ഗീസ്, ഏബ്രാഹാം പാപ്പി, ജോസഫ്‌ ഇമ്മാനുവൽ, ഷാജി ആലുവിള എന്നിവർ പ്രാർത്ഥിച്ചു. ലിബിൻ നൂറനാട് നന്ദി പറഞ്ഞു. പാസ്റ്റർ സി. ടി. വർഗ്ഗീസ് ചാമവിളയിൽ, പാസ്റ്റർ വർഗ്ഗീസ് മാത്യു (നൂറനാട് ഏ. ജി) എന്നിവർ കൺവൻഷന് നേതൃത്വം കോടുത്തു. നൂറു വയസ്സുള്ള ചാമവിള തങ്കമ്മ എബ്രഹാമിനെ, ഉത്തമവും, മാതൃകാപരവും, സഭയ്ക്ക് നൽകിയ ആത്മീയ ജീവിത സംഭവനകൾക്കുമായി സമാപന സമ്മേളനത്തിൽ അനുമോദിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.