ആത്മീയ കൂട്ടായ്മയും പ്രവർത്തക സമ്മേളനവും

കൊല്ലം: പെന്തക്കോസ്ത് സഭകളുടെ വനിതാ ഐക്യവേദിയായ വുമൺസ് കൗൺസിൽ കൊല്ലം ജില്ല യുടെ ആഭിമുഖ്യത്തിൽ ആത്മീയ കൂട്ടായ്മയും പ്രവർത്തക സമ്മേളനവും നടത്തപ്പെടുന്നു. ഡിസംബർ 9 തിങ്കളാഴ്ച്ച രാവിലെ 9.30 മുതൽ 1മണി വരെ കൊല്ലം ടൗൺ എ.ജി ചർച്ചിൽ വച്ചാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. വുമൺസ് കൗൺസിൽ ചെയർമാൻ ഗ്ലാഡ്‌സൺ ജേക്കബ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ അനുഗ്രഹീത ദൈവവചന പ്രഭാഷകൻ റവ. ജെസ്റ്റിൻ കോശി ബാംഗ്ലൂർ, റവ. എ ബനാൻസോസ് കൊല്ലം എന്നിവർ ദൈവവചനം സംസാരിക്കും.

കൊല്ലം ജില്ലയിലെ വിവിധ പെന്തക്കോസ്ത് സഭകളിലെ ദൈവദാസന്മാരും ദൈവജനവും പങ്കെടുക്കുന്ന യോഗത്തിൽ സഭാ പ്രതിനിധികൾ ആശംസകൾ അറിയിക്കും. വുമൺസ് കൗൺസിൽ ക്വയർ ആത്മീയ ആരാധനയ്ക്ക് നേതൃത്വം നല്കും. സഭകളുടെ ഐക്യത്തിനും സഹോദരിമാരുടെ ആത്മീയ വളർച്ചയ്ക്കും, ഉന്നമനത്തിനും പ്രവർത്തിക്കുന്ന ഡബ്ലിയു. സി കേരള സ്റ്റേറ്റ് ഭാരവാഹികൾ, വിവിധ ജില്ല യുണിറ്റ് ഭാരവാഹികൾ, അംഗങ്ങൾ തുങ്ങിയവർ ഒത്തുചേരുന്ന ഈ ആത്മീയസംഗമത്തിന് കൊല്ലം ജില്ലാ ഭാരവാഹികളായ ജോളി ജോസഫ്, പ്രിൻസി യോഹന്നാൻ തുടങ്ങിയവർ നേതൃത്വം നല്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.