വാഹനാപകടം: ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ പ്രസിഡന്റ്‌ ഉൾപ്പടെയുള്ള പാസ്റ്റർമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂഡൽഹി: ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ബ്ലസൻ പി.ബി, പാസ്റ്റർ ജിജോ ജോയ്, പാസ്റ്റർ റ്റി.സി. സന്തോഷ്, പാസ്റ്റർ റെജി ജോൺ എന്നിവർ സഞ്ചരിച്ച കാർ ഇന്ന് പുലർച്ചെ അപകടത്തിപ്പെട്ടു.

post watermark60x60

ഡിൽഷാദ് ഗാർഡൻ മെട്രോ സ്റ്റേഷന് സമീപെ വച്ചായിരുന്നു സംഭവം. സൈഡിൽ നിന്ന് വന്ന ട്രക്ക് കാറിൽ ഇടിക്കുകയായിരുന്നു.
വണ്ടിയിൽ ഇടിച്ച ട്രക്ക് മറിയുകയും കാർ മറിഞ്ഞുകിടന്ന ട്രക്കിൽ വീണ്ടും ഇടിച്ചു പൂർണമായും നശിക്കുകയും ചെയ്തു. ആർക്കും വലിയ പരിക്കുകളില്ല. ഐ.പി.സി ഡൽഹി സ്റ്റേറ്റ് കൺവൻഷന്റെ അവസാനഘട്ട ക്രമീകരണങ്ങൾ കഴിഞ്ഞ് തിരികെ വരവെയാണ് അപകടം ഉണ്ടായത്.

-ADVERTISEMENT-

You might also like