സഭകൾ യഥാർത്ഥ ക്രിസ്തുവിൽ നിന്നും അകലെയാണ്: ഡോ. ഐസക് വി. മാത്യു

ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്റർ പ്രഥമ വാർഷികസമ്മേളനം നടന്നു.

ബാം​ഗ്ലൂർ. ആധുനിക സഭകൾ യഥാർത്ഥ ക്രിസ്തുവിൽ നിന്നും അകലം പാലിക്കുകയാണെന്നും ക്രിസ്തുവിനെ ഓരോ സഭകളും അവരവരുടെ ഉപദേശങ്ങൾക്കനുസൃതമായി വികലമാക്കുകയാണെന്നും ഡോ. ഐസക് വി. മാത്യു പ്രസ്താവിച്ചു. ഇന്നലെ ബാം​ഗ്ലൂർ സിറ്റി ഹാർവെസറ്റ് ഏ.ജി. ചർച്ചിൽ വെച്ച് നടന്ന ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്റർ പ്രഥമ വാർഷികസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ന​ഗരത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള സഭാശുശ്രൂഷകരും വിശ്വാസികളും സന്നിഹിതരായിരുന്നു.

ഫെയ്ത്ത് സിറ്റി ഏ.ജി. സഭാശുശ്രൂഷകൻ പാസ്റ്റർ ജോൺസൻ ജേക്കബിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ക്രൈസ്തവ എഴുത്തുപുര കർണ്ണാടക ചാപ്റ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ജെയ്മോൻ കെ. ബാബു അദ്ധ്യക്ഷനായിരുന്നു. കൂടിവന്ന എല്ലാവർക്കും പ്രസിഡന്റ് പാസ്റ്റർ ഐസക് തരിയൻ സ്വാ​ഗതമരുളുകയും ക്രൈസ്തവ എഴുത്തുപുര ഇന്റർനാഷണൽ മിനിസ്ട്രീസിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു. തുടർന്ന് ഐ.പി.സി. കർണ്ണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ജോസ് മാത്യു വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

കർണ്ണാടക ചാപ്റ്ററിന്റെ കഴിഞ്ഞ ഒരു വർഷത്തെ റിപ്പോർട്ട് സംക്ഷിപ്തമായി ജോ.സെക്രട്ടറി ഡോ. ജെസ്സൻ ജോർജ്ജ് അവതരിപ്പിച്ചു. ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ മോൻസി കെ. വിളയിൽ, ബാം​ഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് പാസ്റ്റർ ജോസഫ് ജോൺ എന്നിവർ ആശംസ അറിയിച്ചു. തുടർന്ന് കെ.ഇ. കർണ്ണാടക ചാപ്റ്റർ ഒരുക്കിയ സ്പെഷ്യൽ സപ്ലിമെന്റ് കർണ്ണാടക ശാരോൻ അസ്സംബ്ലി പ്രസിഡന്റ് പാസ്റ്റർ എം.ഐ. ഈപ്പൻ പ്രകാശനം ചെയ്തു.

ചർച്ച് ഓഫ് ​ഗോഡ് കർണ്ണാടക സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഇ.ജെ. ജോൺസൻ കെ.ഇ. കർണ്ണാടക ചാപ്റ്റർ അം​ഗങ്ങളെ അനു​ഗ്രഹിച്ചു പ്രാർത്ഥിച്ചു.
സിസ്റ്റർ ബീനാ ഭക്തൻ സ്പെഷ്യൽ ​ഗാനമാലപിച്ചത് സദസ്സിന് ഒരു വേറിട്ട അനുഭവമായിരുന്നു. കെ.ഇ. കർണ്ണാടക ചാപ്റ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ടോബി തോമസ് കൃതജ്ഞത അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.