വിഷൻ 2020 ന് അനുഗ്രഹീത സമാപനം

തിരുവല്ല: എക്സൽ വിഷൻ 2020 ചൈൽഡ് ഇവാൻജെലിസം കോൺഫറെൻസിനു അനുഗ്രഹ സമാപനം.
തിരുവല്ല ശാന്തി നിലയത്തിൽ വച്ചു നടന്ന എക്സൽ 2020 റവ. തോമസ് എം. പുളിവേലിൽ അവറുകൾ ഉത്ഘാടനം ചെയ്തു. ബിനു ജോസഫ് വടശ്ശേരിക്കര അധ്യക്ഷത വഹിച്ചു. ചാർളി അബ്രോ , ഡോക്ടർ സജികുമാർ കെ.പി, പാസ്റ്റർ അനിൽ ഇലന്തൂർ, ഷിബു കെ. ജോൺ, ജോബി കെ.സി., ബാബു തോമസ് അങ്കമാലി എന്നിവർ വിവിധ സെക്ഷനുകളിൽ ക്ലാസുകൾ നയിച്ചു. എക്സൽ മ്യൂസിക് ടീമിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നടന്നു. മാത്യു ജോൺ, സ്റ്റാൻലി റാന്നി, ബെൻസൺ വർഗീസ് തോട്ടഭാഗം, ഗ്ലാഡ്സൻ ജയിംസ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 200 ലധികം ബാല-യുവജന സുവിശേഷകരും ദൈവദാസന്മാരും പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.