ക്രൈസ്തവ എഴുത്തുപുര ഇടുക്കി യൂണിറ്റിന് പ്രാർത്ഥനയോടെ തുടക്കം

ഇടുക്കി: ക്രൈസ്തവ എഴുത്തുപുര ഇടുക്കി യൂണിറ്റിന് ഡിസംബർ 1 ഞായറാഴ്ച വൈകിട്ട് അടിമാലി 200 ഏക്കർ ചർച്ച് ഓഫ് ഗോഡ് സഭയിൽ വെച്ച് തുടക്കം കുറിച്ചു. ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ പ്രസിഡന്റ് ബ്രദർ ജിനു വർഗീസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി പാസ്റ്റർ ബ്ലസൻ ചെറിയനാട് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ജനറൽ വൈസ് പ്രസിഡന്റ് ബ്രദർ ഡാർവിൻ എം വിൽസണും, ക്രൈസ്തവ എഴുത്തുപുരയുടെ പ്രോജക്ട്കളെ കുറിച്ച് ഡയറക്ടർ ജെറ്റ്സൺ സണ്ണിയും സംസാരിച്ചു.
Download Our Android App | iOS App
എസ്.ഐ.ഏ.ജി ജനറൽ സെക്രട്ടറി റവ. കെ.ജെ മാത്യു മുഖ്യസന്ദേശം നൽകി.
ക്രൈസ്തവ എഴുത്തുപുര ഇടുക്കി യൂണിറ്റ് ഭാരവാഹികളെ ക്രൈസ്തവ എഴുത്തുപുര ശ്രദ്ധ ഡയറക്ടറും ഇടുക്കി യൂണിറ്റിന്റെ കോർഡിനേറ്ററുമായ ഡോക്ടർ പീറ്റർ ജോയി പരിചയപ്പെടുത്തി. പാസ്റ്റർ റോണി ജോൺ നിയമിതരായവരെ അനുമോദിക്കുകയും അവർക്കുവേണ്ടി അനുഗ്രഹ പ്രാർത്ഥന നടത്തുകയും ചെയ്തു.
മുഖ്യ സന്ദേശത്തിൽ റവ. കെ.ജെ. മാത്യു കഴിഞ്ഞ നാളുകളിൽ എഴുത്തുപുര ചെയ്ത പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ആധുനിക ലോകത്ത് ഓൺലൈനിൽ കൂടി ദൈവരാജ്യത്തിന്റെ വ്യാപ്തിക്കായി പ്രവർത്തിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ കൂടി മറ്റുള്ളവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും അവർക്കു വേണ്ടെന്ന് പിന്തുണ നൽകുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും യുവസഹോദരന്മാർ സുവിശേഷ പ്രവർത്തനങ്ങളിൽ മുന്നോട്ടുവരണമെന്നും അവർക്ക് വളരെ അധികം സുവിശേഷത്തിന് വേണ്ടി പ്രവർത്തിക്കാൻ കഴിയുമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദീർഘവർഷങ്ങൾ കർത്താവിന്റെ വേല ചെയ്ത് ചെയ്തുവരുന്ന സീനിയർ ദൈവദാസൻമാരിൽ ചിലരെ ക്രൈസ്തവ എഴുത്തുപുരയുടെ നേതൃത്വത്തിൽ ആദരിച്ചു.
ക്രൈസ്തവ എഴുത്തുപുര യുടെ ശ്രദ്ധ പ്രോജക്ട് ഡയറക്ടർ ഡോക്ടർ പീറ്റർ ജോയ് കഴിഞ്ഞ നാളുകളിൽ നടത്തിയ സാമൂഹിക ആതുര സേവനങ്ങളെക്കുറിച്ചും സംസാരിച്ചു. അപ്പർ റൂം പ്രൊജക്റ്റിനെ കുറിച്ച് സിസ്റ്റർ ഷോളി വർഗീസ് സംസാരിക്കുകയും ഇടുക്കി അപ്പർ റൂം കമ്മറ്റിയെ പരിചയപ്പെടുത്തുകയും ചെയ്തു. ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ സെക്രട്ടറി സുജ സജി, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ജിബിൻ ഫിലിപ്പ് എന്നിവർ ആശംസ അറിയിച്ചു. ഇടുക്കി യൂണിറ്റ് സെക്രട്ടറി ബ്രദർ അനീഷ് റ്റി തോമസ് സ്വാഗതം ആശംസിക്കുകയും, പാസ്റ്റർ റെജി ജോൺ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.