ഐ.പി.സി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ വാർഷിക കൺവെൻഷൻ സമാപിച്ചു

ജോമോൻ ജോൺ, ചമ്പക്കുളം

ബാംഗ്ലൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഈസ്റ്റ് സെന്റർ പതിമൂന്നാമത് വാർഷിക കൺവെൻഷൻ ഡിസംബർ 1 ഞായറാഴ്ച വൈറ്റ്ഫീൽഡ് എലീം കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന സംയുക്ത ആരാധനയോടെ സമാപിച്ചു. ഈസ്റ്റ് സെന്ററിൽ ഉള്ള ശുശ്രൂഷകൻമാരും വിശ്വാസ സമൂഹവും പൊതു ആരാധനയിൽ സംബന്ധിച്ചു. സെക്രട്ടറി പാസ്റ്റർ പി. വി. ജെയിംസ് അധ്യക്ഷത വഹിച്ചു. ഐ.പി.സി കർണാടക സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ കെ. എസ്. ജോസഫ്, ഡോ. വി വി തോമസ്, പാസ്റ്റർ എബ്രഹാം മാത്യു എന്നിവർ മുഖ്യ സന്ദേശം നൽകി. ഈസ്റ്റ് സെന്റർ പ്രസിഡൻറ് പാസ്റ്റർ വർഗീസ് മാത്യു തിരുവത്താഴ ശുശ്രൂഷ നിർവ്വഹിച്ചു. ഡിസ്ട്രിക് ക്വയറും ബിജു കുമ്പനാടും ചേർന്ന് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

നവംബർ 28 ന് ആരംഭിച്ച വാർഷിക കൺവെൻഷൻ പാസ്റ്റർ വർഗീസ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രഥമ രണ്ടു ദിവസങ്ങൾ പാസ്റ്റർ വി പി ഫിലിപ്പ് വചന ശുശ്രൂഷ നിർവഹിച്ചു. ശനി പകൽ സൺഡേ സ്കൂൾ, പി.വൈ.പി.എ, സോദരി സമാജത്തിന്റെയും സംയുക്ത വാർഷികം നടന്നു. കർത്താവിലേക്കും വചനത്തിന്റെ നിസ്തുല്യതയിലേക്കും സഭ മടങ്ങി വരണമെന്നും ക്രിസ്തുവിൽ നിലനിൽക്കണമെന്നും ഉള്ള ആഹ്വാനത്തോടെ കൺവെൻഷൻ സമാപിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.