പി.സി.ഐ ഗാന്ധി നഗർ യൂണിറ്റ് എട്ടാം വർഷത്തിലേക്ക്

രാജീവ്‌ ജോൺ പൂഴനാട്

കോട്ടയം: പി. സി. ഐ. ഗാന്ധി നഗർ യൂണിറ്റ് എട്ടാം വർഷത്തിലേക്ക് പ്രവേശിച്ചു. ഈ വർഷത്തെ വാർഷിക സമ്മേളനം 23.11.2019 ശനിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ പാണ്ഡവം ചർച് ഓഫ് ഗോഡ് സഭ ഹാളിൽ വച്ചു നടത്തപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ്‌ പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട്‌ അധ്യക്ഷൻ ആയ സമ്മേളനത്തിൽ പി.സി.ഐ നാഷണൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജോസ് അതുല്യ ഉത്ഘാടനം നിർവഹിച്ചു. പാസ്റ്റർ പ്രഭാ ടി. തങ്കച്ചൻ മുഖ്യ സന്ദേശം നൽകി. യൂണിറ്റ് ട്രെഷറർ മാത്യു മുണ്ടമറ്റം സ്വാഗതം പറയുകയും യൂണിറ്റ് സെക്രട്ടറി പാസ്റ്റർ അച്ചൻകുഞ്ഞു വൈ. റിപ്പോർട്ട് വായിക്കുകയും ചെയ്തു. പി.വൈ.സി റിപ്പോർട്ട് സെക്രട്ടറി ഓമന കുര്യൻ വായിച്ചു, പി.വൈ.സി പ്രസിഡന്റ്‌ ബേബികുട്ടി മത്തായി പ്രവർത്തന വിശദീകരണം നൽകി.

പെന്തകോസ്ത് വിശ്വാസം 50 വർഷം പൂർത്തി ആക്കിയ ഗാന്ധി നഗർ യൂണിറ്റ് പരിധിയിലെ 4 പേർക്ക് മെമന്റോ നൽകി ആദരിച്ചു. കൂടാതെ 12 ഉന്നത വിജയം നേടിയ എസ് എസ്.എസ്.എൽ.സി., +2, ബി. കോം., എം. കോം., വിദ്യാർത്ഥികളെയും ആദരിച്ചു. അനുമോദന സമ്മേളനം പി.സി.ഐ. ജില്ലാ ജനറൽ സെക്രട്ടറി പാസ്റ്റർ ടി.വി. തോമസ് ഉത്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ പാസ്റ്റർ ഷാജി മാലം അവലോകന സന്ദേശം നൽകി. ജില്ലാ വർക്കിങ് പ്രസിഡന്റ്‌ പാസ്റ്റർ ബിനോയ്‌ ചാക്കോ യൂണിറ്റ് പ്രവർത്തകർക്ക് ആദരം നൽകി. പി.സി.ഐ നാഷണൽ, ജില്ലാ, യൂണിറ്റ് നേതാക്കൾ, pwc നാഷണൽ, ജില്ലാ, യൂണിറ്റ് നേതാക്കൾ, സഭ നേതാക്കൾ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ഇ.പി. പൗലോസ് നന്ദി അറിയിച്ചു. വിവിധ പ്രാർത്ഥന സെഷനുകൾക്ക് യൂണിറ്റ് പ്രയർ കൺവീനർ പാസ്റ്റർ ബൈജു ജോസഫ് നേതൃത നൽകി. സൗണ്ട് ഓഫ് റെവലേഷൻ ഒളശ്ശ ടീം ഗാനശുശ്രുഷ നിർവഹിച്ചു. ജില്ലാ ട്രഷറർ ജോസഫ് ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ മാർ ആയി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട്, പാസ്റ്റർ ബിനോയ്‌ ചാക്കോ എന്നിവർക്ക് ജില്ലായുടെ അനുമോദനങ്ങൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.