‘സാക്ഷി’ ബൈബിൾ സെമിനാർ ഡിസംബർ 7 ന്

മുതുകുളം: സാക്ഷി അപ്പോളജിസ്റ്റ് നെറ്റ് വർക്കിന്റെ ആഭിമുഖ്യത്തിൽ ബൈബിൾ സെമിനാർ ഡിസംബർ 7 ന് മുതുകുളം ബ്രദറൺ സഭാ ഹാളിൽ വച്ച് രാവിലെ 9 മണി മുതൽ വൈകുന്നേരം 4 വരെ നടത്തപ്പെടുന്നു.

പ്രബന്ധാവതരണം, ചോദ്യാത്തരവേള, ചിത്രപ്രദർശനം തുടങ്ങിയവ സെമിനാറിൽ ഉണ്ടായിരിക്കും. “ചരിത്രവും ശാസ്ത്രവും” എന്ന വിഷയത്തെ ആസ്പദമാക്കി
ജെയിംസ് വർഗീസ് ഐ.എ.എസ്, ഡോ. ബാബു വർഗീസ്, പാസ്റ്റർ ജെയ്‌സ് പാണ്ടനാട്, അനിൽകുമാർ വി. അയ്യപ്പൻ എന്നീവർ ക്ലാസുകൾ നയിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.