BLANKET DRIVE – 2019ന് അനുഗ്രഹീത തുടക്കം

ന്യൂഡൽഹി: നോർത്ത് ഇന്ത്യയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മുൻനിർത്തി ആരംഭിച്ച ‘ഡ്രോപ്സ് ഓഫ് മേഴ്സി’ കൂട്ടായ്മയുടെ രണ്ടാം ഘട്ടപ്രവർത്തനമായ BLANKET DRIVE – 2019ന് തുടക്കമായി. കഴിഞ്ഞദിവസം ഹരിയാനയിലെ ഫരീദാബാദിൽ നടന്ന പ്രത്യേക ചടങ്ങിൽ പ്രമുഖ വേദഅദ്ധ്യാപകനും ഐ.പി.സി നോർത്തേൺ റീജിയൻ വൈസ് പ്രസിഡന്റുമായ ഡോ.ലാജി പോൾ ഉത്ഘാടനം ചെയ്തു. ഈ വർഷം ജൂണിൽ അദ്ധ്യായനവർഷത്തിലേക്ക് പ്രവേശിച്ച ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ഹരിയാനയിലും നേപ്പാളിലും എറ്റവും പിന്നോക്കമായചേരിപ്രദേശങ്ങളിൽ താമസിക്കുന്ന 100 സ്കൂൾവിദ്യാർത്ഥികൾക്ക് ആവശ്യമായ സ്കൂൾ കിറ്റ് വിതരണത്തോടാണ് ‘ഡ്രോപ്സ് ഓഫ് മേഴ്സി’ എന്ന കൂട്ടായ്മ രാജ്യതലസ്ഥാനത്ത് തുടക്കം കുറിച്ചത്. ക്രൈസ്തവ മാധ്യമ-സാമൂഹിക പ്രവർത്തകരായ നോബിൾ സാം,അനീഷ് വലിയപറമ്പിൽ എന്നിവരാണ് ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. പ്രവർത്തനങ്ങളുടെ കൂടുതൽ വിവരങ്ങൾ ‘ഡ്രോപ്സ് ഓഫ് മേഴ്സി’ ഫെയ്സ്ബുക്ക് പേജിൽ ലഭ്യമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply