ലേഖനം: ക്രിസ്തു: നല്ലിടയനും, ദൗത്യം നൽകിയവനും

പാസ്റ്റർ പ്രവീൺ പ്രചോദന

ദർശനം സമാപ്തിയിലേക്കെന്നപോലെ നൂറ്റാണ്ടുകളുടെ പ്രവചനനിവർത്തി ക്രിസ്തുവായി ഭൂമിയിൽ വന്നു. ക്രിസ്തു തന്റെ ദൗത്യത്തിന്റെ ഭാഗമായി ചിലരെ തിരഞ്ഞെടുത്തു. ഇവർ പലവിധ സാഹചര്യത്തിലും, തൊഴിൽ മേഖലകളിൽ ഉൾപ്പെട്ടവരായിരുന്നു.അവരെ സ്നേഹത്തോടെ തന്റെ ശിഷ്യരാക്കി.സകലവും പ്രായോഗികത്തിലൂടെ പഠിപ്പിച്ചു, വിശ്വാസത്തിൽ ഉറപ്പിച്ചു, താഴ്മയെന്ന മഹാദൗത്യത്തെ സ്നേഹത്തിലൂടെ വെളിപ്പെടുത്തി ഒരിക്കലും ആർക്കും ത്യജിക്കുവാൻ കഴിയാത്ത ഉത്തമ മാതൃക യാണ് ക്രിസ്തു.

കർത്താവിന്റെ വിളി(Call of the Lord):-
വിളി എന്നത് രണ്ടു വ്യക്തികളിൽ അടങ്ങിയിരിക്കുന്ന കാര്യമാണ്. വിളിക്കുന്ന വ്യക്തിയും വിളിയെ പ്രതീകരിക്കുന്ന വ്യക്തിയും അപ്പോഴാണ് വിളിയുടെ ആവശ്യകത വെളിപ്പെടുന്നത്.
കർത്താവിന്റെ വിളിയിലൂടെ മനസ്സിലാക്കാൻ കഴിയുന്നത് : ‘സഭയുടെ വളർച്ചയും, സമൂഹത്തിന്റെ ഒത്തൊരുമയുമാണ് ‘.അർത്ഥൽ ‘രക്ഷക്കായി വിളിക്കുന്ന വിളിയിലെ ആവശ്യകത അനുഭവിച്ചു മറ്റുള്ളവരുടെ രക്ഷക്കായി കർത്താവിന്റെ സേവകരായി തീരുകയെന്നുള്ളതാണ് ‘.

ക്രിസ്തു ശരീരത്തിലെ അംഗങ്ങളായ ഓരോ വ്യക്തിയും അവജ്ഞയോ, അവഹേളനയോ കൂടാതെ സുവിശേഷകാനായോ, ഇടയനയോ, ഉപദേഷ്ടാകനയോ, പ്രവാചകനയോ, അപ്പൊസ്തലനായോ, മറ്റു ക്രിസ്തു മഹത്വ ശുശ്രുഷകളിലോ ഭാഗവക്താക്കൾ ആയിരിക്കണം. ഇത്തരം വിളിയുള്ളവർ എല്ലാമേഖലകളിലും ഉത്തരവാദിത്വമുള്ളവരും വിശ്വാസതരുമായിരിക്കണം.

സുവിശേഷകൻ(Evangelist):-
മുത്തുമണികൾക്കു തുല്യം വാചക കസർപ്പും, പ്രാസങ്ങളുടെ പ്രസരിപ്പും, ഉയർന്നു താഴുന്ന ശബ്ദ ഗംഭീര്യവും,നമ്മെ പുരുഷാരത്തിനു ഇഷ്ടപെടുന്നതുമല്ല സുവിശേഷം. പിന്നെയോ… മനുഷ്യനായി പിറന്നു, പാപരഹിതനായി ജീവിച്ചു, ക്രൂശിൽ മരിച്ചു അടക്കപെട്ട്, മൂന്നാംനാൾ ഉയിർതെഴുന്നേറ്റ്, ഞാൻ പോകുന്നപോലെ നിങ്ങളെ ചേർത്ത്കൊള്ളാൻ വീണ്ടും വരും എന്ന വിശ്വാസതവാഗ്ദാനം നൽകിയ ക്രിസ്തുവാണ് സുവിശേഷം.

ഈ സുവിശേഷം അറിയിക്കുവാൻ സുവിശേഷകൻ വീണ്ടും ജനിച്ചു, വിശുദ്ധജീവിതം നയിച്ചു ക്രിസ്തുവിന്റെ സ്നേഹത്തിൽ നശികരണ തലമുറയെ നിത്യജീവന്റെ വക്താക്കൾ ആക്കി പിതാവാം ദൈവത്തിങ്കലേക്ക് അടുപ്പിച്ചുകൊണ്ട് ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി നിലകൊള്ളണം. അവനാണ് യഥാർത്ഥ സുവിശേഷകൻ.

ഇടയൻ(Shepherd):-

ഇടയശ്രേഷ്ഠന്റെ വിളിയുള്ള ഇടയൻ തന്റെ ലക്ഷ്യം തന്റെ സമൂഹത്തിലേയോ, ദേശത്തിലെയോ ജനത്തിന്റെ ആവശ്യങ്ങൾ, നല്ലയിടയനിലൂടെ കാട്ടികൊടുക്കയും, ക്രിസ്തുവിനോടു അടുപ്പിക്കുകയെന്നുള്ള താണ്.
അതുകൊണ്ട് ‘അയക്കപ്പെട്ടു എന്നതിലുപരി വിളിച്ചാക്കി വെക്കപ്പെട്ടു’എന്നതാണ്.

ഇടയനോരിക്കലും ദൗത്യവാഹകൻ എന്ന പദം യോജിക്കുന്നില്ല. കാരണം ഇടയനെ ഒരിടത്തു ആക്കി വെക്കുമ്പോൾ ദൗത്യവാഹകനെ പറഞ്ഞയക്കുകയാണ്.

ഇടയനെ വിളിചാക്കുന്നതു സഭയിലും, ദൗത്യവാഹകനെ വിളിച്ചയക്കുന്നത് രാജ്യരാജ്യങ്ങളിലുമാണ്.
എല്ലാവരും വിളി കേട്ടവരാണ്. എന്നാൽ ശുശ്രുഷകൾക്ക് വ്യത്യാസമെന്ന്മാത്രം.

ദൗത്യവാഹകൻ അഥവാ സ്ഥാനാപതി(Missionary or Ambassodar):-

ഈ വ്യത്യാസതപദം വേദപുസ്തകത്തിൽ കാണുന്നില്ലായെങ്കിലും സാമ്യമുള്ള ‘അയക്കപ്പെട്ടവൻ’ എന്ന വാക്ക് ശ്രെദേധയമാണ്. മൂലഭാഷയായ യവനഭാഷയിൽ അപ്പൊസ്റ്റ്ലോസ് (Apostolos)എന്ന വാക്കിൽ നിന്നും ഉരുതിരിഞ്ഞതാണ് ദൗത്യവാഹകൻ. അർത്ഥം ഒരു സഭയിൽ നിന്നും ഒരുവനെ മറ്റൊരു ദേശത്തേക്ക് ദൈവത്താൽ അയക്കപ്പെടുന്നു.
സുവിശേഷം എത്തിചേരാത്ത ഇടത്തെക്കു അയച്ചവന്റെ ദൗത്യം ഏറ്റെടുത്തു പ്രവർത്തക്കുകയും ഫലം ഉള്ള വ്യക്തിയുമായിരിക്കണം.

രക്ഷക്കായി വിളിക്കപ്പെട്ട പൗലോസ് രക്ഷ അനുഭവിച്ചപ്പോൾ കർത്താവിനെ ആരാധിക്കുകയും, ഉപവാസത്തിലും ആയിരുന്നു. അങ്ങനെ അന്ത്യയൊക്കിയിൽ ആയിരുന്ന പൗലോസിനെ പരിശുദ്ധത്മ നിയോഗതാൽ പറഞ്ഞയക്കുന്നു. (അ. പ്ര. 13:2).
പൗലോസ് തിരഞ്ഞെടുത്ത പാത്രം ആകുന്നു. അവൻ എന്തായിതീരേണം എന്നത് അറിയിക്കുവാൻ ദൈവം അനന്യസിന്റെ പക്കൽ ആലോചന കൊടുത്തു പറഞ്ഞയക്കു ന്നു. “വലിയൊരു ദൗത്യവാഹകനെ വാർത്തെടുക്കാൻ ദൈവം മറ്റൊരു ദൗത്യവാഹകനെ അയച്ചു” എന്നുസാരം.
ദൈവത്താൽ അയക്കപ്പെട്ട ക്രിസ്തു തന്റെ ദൗത്യം നിറവേറ്റി, ദൗത്യം നമ്മിലും നൽകി, ഇനി നമ്മൾ ആ മഹാദൗത്യം വഹിച്ചുകൊണ്ട് സകലരെയും ശിഷ്യരാക്കികൊണ്ട് വിശ്വാസതരായിരിക്കാം.
യേശു വീണ്ടും വരും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.