ഏ. ജി. മലയാളം ഡിസ്ട്രിക്ട് സണ്ടേസ്കൂൾ വാർഷിക പരീക്ഷ നവംമ്പർ 24 ന്

ഷാജി ആലുവിള

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൺഡേ സ്കൂൾ വാർഷിക പരീക്ഷ ഈ മാസം 24 നു ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മുതൽ അഞ്ചു മണിവരെ നടക്കും. സെക്ഷൻ കമ്മറ്റി നിയോഗിക്കുന്ന സണ്ടേസ്കൂൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ഡിസ്ട്രിക്കിലുള്ള എല്ലാ പ്രാദേശിക സഭകളും പരീക്ഷാ സെന്ററുകൾ ആക്കി ആണ് പരീക്ഷ ക്രമീകരണം ചെയ്തിരിക്കുന്നത്. മലയാളം ഡിസ്ട്രിക്ടിലെ മൂന്നു മേഖലകളിലും ഒരേ സമയത്താണ് വിദ്യാർഥികൾ പരീക്ഷയിൽ പങ്കെടുക്കുന്നത് എന്ന് ഡിസ്ട്രിക്ട് സൺഡേസ്കൂൾ ഡയറക്ടർ സുനിൽ . പി. വർഗ്ഗീസ് അറിയിച്ചു. പരീക്ഷ ക്രമക്കേടുകൾ വീക്ഷിക്കുവാൻ പ്രത്യേക സ്‌കോഡുകളെ ക്രമീകരണം ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള 53 സെക്ഷനിൽ നിന്നായി എണ്ണൂറ്റി ഇരുപത്‌ സഭകളിലെ രജിസ്‌ട്രേഷൻ ചെയ്ത പതിനായിരം സണ്ടേസ്കൂൾ വിദ്യാർത്ഥികൾ ആണ് പരീക്ഷയിൽ പങ്കെടുക്കുന്നത്.

ബിഗിനർ, പ്രൈമറി, ജൂനിയർ, ഇന്റർമീഡിയറ്റ്, സീനിയർ, എന്നീ ക്ലാസുകളിലായിട്ടായിരുന്നു വിദ്യാർഥികൾ പഠനം നടത്തിയത്‌. നാലായിരത്തിഒരുനൂറ്‍ അധ്യാപകർ ആണ് ഈ വർഷം കുട്ടികളെ വേദപഠനം പരിശീലിപ്പിച്ചത്. ഡിസംബർ 28 നു രാവിലെ 9 മണി മുതൽ ഇരുനൂറു അധ്യാപകരുടെ മേൽനോട്ടത്തിൽ മാവേലിക്കര ഫസ്റ്റ് ഏ. ജി. യിൽ വെച്ച് ഉത്തര പേപ്പർ പരിശോധിച്ചു മൂല്യ നിർണ്ണയം ചെയ്യും. ഡിസ്ട്രിക്ട് സൺഡേസ്കൂൾ സെക്രട്ടറി ബാബു ജോയി (തിരുവനന്തപുരം), ബിജു ഡാനിയേൽ (എറണാകുളം) എന്നിവരെ കൂടാതെ സണ്ടേസ്കൂൾ ഹെഡ്മാസ്റ്റർ മാർ അധ്യാപകർ, എന്നിവർ പേപ്പർ പരിശോധനക്ക് മേൽനോട്ടം വഹിക്കും. പരിശോധന കഴിയുന്നതിനുസരിച്ചു അന്നുതന്നെ റിസൾട്ടും പ്രസദ്ധീകരിക്കും.
മലയാളം ഡിസ്ട്രിക്ട് സണ്ടേസ്കൂളിന്റെ പതിനഞ്ചു വർഷത്തെ അഭ്യസനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ദൈവവചനത്തിൽ അവഗാഹം ഉണ്ടാകുന്നു എന്നത് സണ്ടേസ്കൂളിന്റെ മികവും മഹത്വമായും കാണാവുന്നതാണ്. അനേക കുട്ടികളും കർത്താവിനെ സ്വന്ത രക്ഷിതാവായി സ്വീകരിക്കുന്നതും, വിശ്വാസ സ്നാനം സ്വീകരിക്കുന്നതും പരിശുദ്ധാത്മ സ്നാനം സ്വീകരിക്കുന്നതും സഡേസ്കൂൾ പഠന കാലത്താണന്നുള്ളതും വളരെ ശ്രദ്ധേയമാണ്. പ്രതിഫലേഛ കൂടാതെ അധ്വാനിക്കുന്ന അധ്യാപകരും സൺഡേസ്കൂൾ ഡിപ്പാർട്ടുമെന്റും അഭിനന്ദനാർഹരാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.