വൈ.പി.സി.എയുടെ ലീഡർഷിപ്പ് മീറ്റിംഗ് പുന്നമടയിൽ നടന്നു

ആലപ്പുഴ: ന്യൂ ഇന്ത്യ ദൈവസഭയുടെ പുത്രികാ സംഘടനയായ വൈപിസി എയുടെ നേതൃത്വത്തിൽ ലീഡർഷിപ്പ് മീറ്റിംഗ് ആലപ്പുഴ പുന്നമടയിൽ വെച്ച് നടത്തപ്പെട്ടു. ന്യൂ ഇന്ത്യ ദൈവസഭയുടെ റീജണൽ, സെന്റർ, പാസ്റ്റർമാരും. സൺഡേ സ്കൂൾ ബോർഡ് മെമ്പേഴ്സും. വൈപിസിഎ സ്റ്റേറ്റ്, ജനറൽ കമ്മിറ്റി അംഗങ്ങളും മീറ്റിംഗിൽ പങ്കെടുത്തു. പലരും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. വൈപിസിഎ എന്ന യുവജന കുട്ടായ്മയിൽകൂടെയാണ്‌ ഒട്ടുമിക്ക ദൈവദാസൻമാരും ഇന്ന് ന്യൂ ഇന്ത്യ ദൈവസഭയുടെ ശുശ്രൂഷകൻമാരാകുവാൻ കഴിഞ്ഞതെന്നും അവരുടെ അനുഭവങ്ങളിൽ കൂടെ അറിയിച്ചു. ഏകദേശം അൻപതോളം പേർ പങ്കെടുത്തു. 50 വർഷം തികയുന്ന ഈ അവസരത്തിൽ ന്യൂ ഇന്ത്യ ദൈവസഭയുടെ വൈസ് പ്രസിഡന്റ് പാസ്റ്റർ ബിജു തമ്പി വൈ.പി.സി.എ യുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളെപ്പറ്റിയും ഭാവികാല പദ്ധതികളെ പ്പറ്റിയും വിശദീകരിക്കുകയും ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു.

പാസ്റ്റർമാരായ റ്റി.എം കുരുവിള, വി.ഓ തോമസ്, ജോർജ് തോമസ്, ബോബൻ തോമസ്, സി.എ എബ്രഹാം, എബ്രഹാം തോമസ്, പോൾ രാജ്, മോറിസ് എം. സാമുവേൽ, ജേക്കബ് മാത്യു, എ.പി എബ്രഹാം, ചാൾസ് ജോസഫ്, തുടങ്ങിയവർ വൈ.പി.സി.എ യുടെ ആരംഭകാല പ്രവർത്തനങ്ങളെപറ്റി വിവരിച്ചു. ദോഹയിൽ നിന്ന് ഈ മീറ്റിങ്ങിൽ കടന്നുവന്ന പാസ്റ്റർ റെജി കുര്യൻ മുഖ്യസന്ദേശം നൽകി. സൺഡേ സ്കൂളിനെ പ്രതിനിധീകരിച്ച് പാസ്റ്റർ സ്റ്റീഫൻ ജേക്കബും, വൈപിസിഎ കർണാടക സ്റ്റേറ്റിനെ പ്രതികരിച്ച് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ മനോജ് കുര്യനും, കേരള സ്റ്റേറ്റിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് പാസ്റ്റർ ലിജോ ജോസഫും , തിരുവനന്തപുരം റീജിയൻ സെക്രട്ടറി ജോഷി സാം മോറിസും സംസാരിച്ചു.

വരും ദിവസങ്ങളിലെ പ്രവർത്തനങ്ങളുടെ തുടക്കമെന്ന നിലയിൽ ഈ മാസം ഇരുപത്തിനാലാം തീയതി വൈകിട്ട് 6മണി മുതൽ നടത്തപ്പെടുന്ന 50 മണിക്കൂർ പ്രാർത്ഥനയെ പറ്റി റീജിയൻ പ്രസിഡന്റ് പാസ്റ്റർ രാജേഷ് ഞാലിയാകുഴി നിർദേശങ്ങൾ നൽകി.

ഈ ജൂബിലി വർഷത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളോടുഉള്ള ബന്ധത്തിൽ ഒരു കോടി രൂപ മുടക്കി ചിങ്ങവനത്ത് നിർമ്മിക്കാൻ പോകുന്ന ജൂബിലി മന്ദിരത്തെ പറ്റിയുള്ള വിശദീകരണം വൈ.പി.സി.എ ജനറൽ ട്രഷറർ ബിജു ചക്കുംമൂട്ടിൽ വിശദമാക്കുകയും, എല്ലാവരുടെയും സഹകരണവും, കൂട്ടായ്മയും, പ്രാർത്ഥനയും അദ്ദേഹം ആവശ്യപ്പെട്ടു.

വിവിധ സെഷനുകൾക്ക് വൈ പി.സി.എ ഓർഗനൈസിങ്‌ സെക്രട്ടറി പാസ്റ്റർ ജെയിംസ് കുര്യാക്കോസ്, ജനറൽ സെക്രട്ടറി പാസ്റ്റർ അനീഷ് തോമസ്, സ്റ്റേറ്റ് സെക്രട്ടറി സിബി മാത്യു, പാസ്റ്റർ ചെറിയാൻ വർഗ്ഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.