ഐ.പി.സി. സണ്ടേസ്‌കൂൾ അസ്സോസിയേഷൻ – പുതിയ നിയമാവലി അംഗീകരിച്ചു

 

കുമ്പനാട് : ഐ.പി.സി. സണ്ടേസ്‌കൂൾ അസ്സോസിയേഷൻ, ഇന്ന് കുമ്പനാട് കൂടിവന്ന ജനറൽ ബോഡി യോഗത്തിൽ സണ്ടേസ്കൂൾ ഡയറക്ടർ കുര്യൻ ജോസഫ് അവതരിപ്പിച്ച കരട് നിയമാവലി, ഐഖ്യകണ്ഠമായി പാസ്സാക്കി.

പാസ്റ്റർ തോമസ് ഫിലിപ്പ് അദ്ധ്യക്ഷനായി കൂടിയ യോഗം, ഐ.പി.സി അന്തർദേശീയ ആസ്ഥാനത്താണ് നടന്നത്. മുൻപ് പലപ്പോഴായി കൂടിയ കമ്മിറ്റികളിൽ നടന്ന ചർച്ചകളിലും അവലോകങ്ങളിലും നിന്ന് ഉരുത്തിരിഞ്ഞ നിയമാവലിയുടെ കരട് രേഖ, ഐ.പി.സി. കൗൺസിൽ യോഗത്തിൽ അംഗീകരിച്ചിരുന്നു.

സണ്ടേസ്കൂൾ അസോസിയേഷന്റെ പ്രവർത്തനങ്ങൾ കേരളത്തിൽ മാത്രമല്ല ഭാരത സംസ്ഥാനങ്ങളിലും, അന്തർദേശീയ തലങ്ങളിലും നടക്കുന്നു എന്ന വസ്തുത കണക്കിലെടുത്ത് ഒരു ജനറൽ ഭരണസമിതി, ഈ ഭരണഘടനപ്രകാരം നിലവിൽ വരും.

ഐ.പി.സി. ജനറൽ ജോ: സെക്രട്ടറി പാസ്റ്റർ എം.പി. ജോർജ്ജ് കുട്ടി, സണ്ടേസ്കൂൾ അസ്സോസിയേഷൻ കേരളസംസ്ഥാന കമ്മിറ്റി ആംഗങ്ങൾ, ഐ.പി.സി കൗൺസിൽ അംഗങ്ങൾ, വിവിധ സംസ്ഥാനങ്ങൾ, രാജ്യങ്ങൾ കേരളത്തിലെ ജില്ലകൾ എന്നിവയിൽ നിന്നും പ്രതിനിധികൾ പങ്കെടുത്ത പൊതുയോഗം വളരെ സൗഹാർദ്ദപരമായും, ക്രിസ്തീയ ഐഖ്യം നിലനിർത്തിയുമാണ് നടന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.