ഏ. ജി. മധ്യമേഖലാ സണ്ടേസ്കൂൾ താലന്തു പരിശോധനയിൽ ഒന്നാം സ്ഥാനം പുനലൂർ വെസ്റ്റ് സെക്ഷന്

ഷാജി ആലുവിള

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മധ്യമേഖലാ സൺഡേസ്കൂൾ താലന്തു പരിശോധനയിൽ പുനലൂർ വെസ്റ്റ് സെക്ഷൻ സണ്ടേസ്കൂൾ ഒന്നാം ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രാദേശിക സഭകളിൽ നിന്ന് മത്സര ഇനങ്ങളിൽ യോഗൃത നേടിയവർ, സെക്ഷൻ തലത്തിൽ യോഗ്യത നേടിയാണ് മേഖലയിൽ മത്സരത്തിനായി എത്തിയത്. ആലപ്പുഴ മുതൽ അഞ്ചൽ വരെയുള്ള ഇരുപത്തി അഞ്ചു സെക്ഷനിലെ ഏകദേശം അഞ്ഞൂറോളം വിദ്യാർത്ഥികളാണ് വിവിധ പരിപാടികളിൽ താലന്തു പരിശോധനകളിൽ പങ്കെടുത്തത്. മൂന്നു മേഖലകളിൽ നിന്നും യോഗ്യത തെളിയിച്ച വിജയികൾ ഡിസ്ട്രിക്ട് തലത്തിലേക്ക് മത്സരത്തിനായി തിരഞ്ഞെടുക്കപ്പെടും. സണ്ടേസ്കൂൾ അധ്യാപകർക്കയും പ്രതേക താലന്തു മത്സരങ്ങൾ ക്രമീകരിച്ചിരുന്നു.

post watermark60x60

ബിഗിനർ, പ്രൈമറി, ജൂനിയർ, ഇന്റർമീഡിയറ്റ്, സീനിയർ, എന്നീ ക്ലാസ്സുകളിൽ നിന്നും മത്സരാർത്തികളായി വന്ന വിദ്യാർത്ഥികളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കാരസ്ഥമാക്കിയവർക്ക് ട്രോഫികൾ വിതരണം ചെയ്തു.. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ സെക്ഷനുകൾക്കും യഥാ വിധക്രമത്തിൽ ട്രോഫികൾ സമ്മാനമായി കൊടുത്തു.

സണ്ടേസ്കൂൾ മധ്യമേഖലാ കൺവീനർ ശ്രീ. എം. എ. സാബു അധ്യക്ഷൻ ആയിരുന്നു. ഡിസ്ട്രിക്ട് സണ്ടേസ്കൂൾ ഡയറക്ടർ ശ്രീ . സുനിൽ. പി. വർഗ്ഗീസ് (മാവേലിക്കര) സമ്മേളനം ഉൽഘാടനം ചെയ്തു. മധ്യമേഖലാ സൺഡേസ്കൂൾ സെക്രട്ടറി പാസ്റ്റർ റെജി പുനലൂർ സ്വാഗതം അറിയിച്ചു. കേരള സ്റ്റേറ്റ് വനം വകുപ്പ് മന്ത്രി ശ്രീ. അഡ്വ. കെ. രാജു മുഖ്യാതിഥി ആയി ആശംസാ സന്ദേശം നൾകി.
വൈകിട്ട് ഏഴു മണിക്ക് നടന്ന സമാപന സമ്മേളനത്തിൽ പുനലൂർ വെസ്റ്റ് സെക്ഷൻ പ്രസ്‌ബിറ്റർ റവ. ജോൺസൺ. ജി. സാമുവേൽ അധ്യക്ഷത വഹിച്ചു. റവ. ഡോ. ഐസക് ചെറിയാൻ മുഖ്യസന്ദേശം നൾകി. തുടർന്ന് വിജയികൾക്കുള്ള സമ്മാനദാനം നടന്നു. പ്രസ്‌ബിറ്റർമാരായ ടി. വി. ജോർജ്ജ്കുട്ടി, എബ്രഹാം. വി. തോമസ്, മാറ്റ് സണ്ടേസ്കൂൾ കൺവീനർമാർ ആശംസകൾ അറിയിച്ചു. ഒന്നും മൂന്നും സ്ഥാനം കാരസ്ഥമാക്കിയവർക്കുള്ള എവർ റോളിംങ് ട്രോഫി സമ്മാനിച്ചത് സാം ഒപ്ടിക്കൽസ് അഞ്ചലും, പുനലൂർ ഫസ്റ്റ് ഏ. ജി. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സെക്ഷനുള്ള എവർ റോളിംഗ് ട്രോഫി യും സ്പോൺസർ ചെയ്തു. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി പുനലൂർ വെസ്റ്റ് സെക്ഷൻ ഒന്നാം സ്ഥാനം നേടിയപ്പോൾ രണ്ടാം സ്ഥാനം കോട്ടയം സെക്ഷൻ നേടി. മൂന്നാം സ്ഥാനം അടൂർ സെക്ഷനും കരസ്ഥമാക്കി.

-ADVERTISEMENT-

You might also like