ഹോസ്പിറ്റൽ മിനിസ്‌ട്രീസ്‌ ഇൻഡ്യ ഇന്ന്‌ മുപ്പത്തിഅഞ്ചാം വർഷത്തിലേക്ക്

കല്ലിശ്ശേരി: സമൂഹത്തിൽ അശരണരുടെയും ആലംബരുടെയും ഇടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്ന ഹോസ്പിറ്റൽ മിനിസ്‌ട്രീസ്‌ ഇൻഡ്യ ഇന്ന്‌ മുപ്പത്തിഅഞ്ചാം വർഷത്തിലേക്ക് പ്രവേശിച്ചു. 1985 ൽ ആരംഭം കുറിച്ച എച്ച്‌. എം.ഐ ഇന്ന്‌ ഇൻഡ്യയിൽ എല്ലായിടത്തും വിദേശ രാജ്യങ്ങളിലുമായി വ്യാപിപ്പിക്കുവാൻ ഇടയായി. മലപ്പുറം ജില്ലയിലെ എടപ്പാൾ ഗ്രാമത്തിൽ പാസ്റ്റർ എം.പി ജോർജ്കുട്ടി താമസിച്ചിരുന്ന വാടക കെട്ടിടത്തിൽ പ്രൊഫ. ടി. സി മാത്യു, കെ. കെ ഫിലിപ്പ്, പി.ഐ പാപ്പച്ചൻ, പി.സി തോമസ്‌, ടി.സി തോമസ്‌ എന്നിവർ ഒത്തുകൂടി രൂപീകരിക്കുകയും പ്രാർത്ഥിച്ച്‌ ദൈവസന്നിധിയിൽ സമർപ്പിക്കുകയും ചെയ്ത ശുശ്രുഷയാണ് എച്.എം.ഐ.

ഭാരത സുവശേഷികരണം പ്രഥമ ലക്ഷ്യമാക്കി ജാതിമത ഭേദമെന്യ ജീവ കാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യ സേവനവും ഇതിലൂടെ നടക്കുന്നു. ആയിരക്കണക്കിന് സ്വമേധയാ പ്രവർത്തകർ, വനിത മിഷണറിമാർ, പ്രാർത്ഥന ഗ്രൂപ്പുകൾ ലേഡീസ് ഫെല്ലോഷിപ്പ് , യുവജന വിഭാഗം (സി സി വൈ എം) എന്നീ പ്രവർത്തനങ്ങളും നടന്നു വരുന്നു. ഇൻഡ്യയിലെ പ്രധാന ഭാഷകളിലെല്ലാം ലഘുലേഖ അച്ചടിച്ച് വിതരണം ചെയ്യുകയും പ്രാദേശിക പ്രയർ സെല്ലുകൾ മാസത്തിലൊരിക്കൽ പ്രാർത്ഥനക്കായി ഒത്തു കൂടുകയും വിവിധ തരത്തിലുള്ള സുവിശേഷ പ്രവർത്തനങ്ങൾ എച്ച്‌.എം. ഐ നടത്തുകയും ചെയ്യുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിൽ അനേകർക്ക്‌ ആശ്വാസവും വിടുതലുമായിക്കൊണ്ടിരിക്കുന്നു. പ്രാദേശിക ചാപ്റ്ററുകൾ, ജില്ല, സംസ്ഥാന സമിതികൾ എന്നിവ രൂപീകരിച്ച് പ്രവർത്തങ്ങൾ വിപുലമാക്കുന്നു. മുഖ്യധാരാ പെന്തക്കോസ്ത് സഭകളുടെ പ്രതിനിധികൾ ഡയറക്ടർ ബോർഡ് അംഗങ്ങളായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.

പ്രിസൺ മിനിസ്ട്രി ആണ് പുതിയ കാൽവയ്പു. കേരളത്തിലെ എല്ലാ ജയിലുകളിലും ഇതിനുവേണ്ടുന്ന അനുമതി ലഭിച്ചു.
ഇപ്പോൾ പ്രൊഫ. ഡോ. ടി. സി കോശി(ചെയർമാൻ), പാസ്റ്റർ എം. പി ജോർജ്ജ്കുട്ടി(ഡയറക്ടർ ), ഇവാ. പി.സി തോമസ്, പാസ്റ്റർ. വി.ജെ തോമസ്, ഇവാ. ജോൺ. പി നൈനാൻ, ഇവാ. ടി.സി ഇട്ടി എന്നിവർ ഡയറക്ടർ ബോർഡ്‌ അംഗങ്ങൾ ആയി സേവനമനുഷ്ഠിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.