ഡോ.ജെഫേഴ്സൺ ജോർജിന് സർജറി എക്സലൻസ് അവാർഡ് ലഭിച്ചു

ചങ്ങനാശേരി: ഡോക്ടേഴ്സ് ടവറിൽ പ്രവർത്തിക്കുന്ന സമരിറ്റൻ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ.ജെഫേഴ്സൺ ജോർജിന് സർജറി എക്സലൻസ് അവാർഡ് ലഭിച്ചു.അമേരിക്ക ആസ്ഥാനമായുള്ള ബ്യൂക്കൽ പപ്പാസ് കമ്പിനി സംഘടിപ്പിച്ച ഡോക്ടേഴ്സ് എക്സ്പേർട്ട് മീറ്റീൽ വെച്ചാണ് ഡോ. ഫെഡറിക്ക് ബ്യൂക്കൽ (യു.എസ്.എ ) അവാർഡ് സമ്മാനിച്ചത്.

പീഡിയേക്കൽ
ഡോ.സാമുവേൽ ജോർജ് – കർമ്മ ശ്രേഷ്ഠ പുരസ്ക്കാര ജേതാവ് ഡോ.ലീലാമ്മ ജോർജ് ദമ്പതികളുടെ മകനായ ഇദ്ദേഹം ഒന്നര വർഷം കൊണ്ട് 250 ൽ അധികം ശസ്ത്രക്രിയ നടത്തിയതിന്റെ അംഗികാരമായിട്ടാണ് അവാർഡിന് അർഹനായത്. ജോയിൻറ് റീപ്ലേസ്മെന്റ് ആൻറ് ആർത്രോസ്ക്കോപ്പിയിൽ ഫെലോഷിപ്പ് നേടിയിട്ടുള്ള ഡോ.ജെഫേഴ്സൺ പ്ലസ് ടു പരീക്ഷയിൽ ജീവശാസ്ത്ര വിഷയത്തിൽ സി.ബി.എസ്.ഇ സിലബസിൽ ദക്ഷിണേന്ത്യയിലെ ഒന്നാം സ്ഥാനക്കാരനായിരുന്നു.ആലപ്പുഴ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഉൾപെടെ വിവിധ സ്വകാര്യ ഹോസ്പിറ്റലിൽ സന്ധി മാറ്റ ശസ്ത്രക്രിയയിൽ മികവ് തെളിയിച്ചിട്ടുള്ള ഇദ്ദേഹം സമരിറ്റൻ മെഡിക്കൽ സെന്ററിലും നിരവധി ജനോപകാരപ്രദമായ നിലയിൽ ഉള്ള പദ്ധതി ആവിഷ് ക്കരിക്കാൻ പദ്ധതി ഇട്ടിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ടീം ഡോക്ടർ ആയ ജെഫേഴ്സൺ ആലപ്പുഴ ബോട്ട് ക്ലബ് ടീം ഡോക്ടർ കൂടിയായിരുന്നു.

ആലപ്പുഴ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ മുൻ പീഡിയാട്രീഷ്യനും സമരിറ്റൻ മെഡിക്കൽ സെന്റർ ശിശുരോഗ വിദഗ്ദ്ധയും ആയ ഡോ.നിഷാ ജെഫേഴ്സൺ ആണ് ഭാര്യ. താക്കോൽ ദ്വാരം ശസ്ത്ര ക്രിയയിൽ വിദഗ്ദ്ധനായ പ്രൊഫ. ഡോ.റോബിൻസൺ ജോർജ് ആണ് സഹോദരൻ.കോസ്മറ്റോളജിസ്റ്റ് ആയ ഡോ. എലിസബത്ത് അനിൽ ആണ് സഹോദരി.അശരണരായവർക്ക് പരമാവധി സേവനം ചെയ്യുവാനാണ് ഈ കുടുംബം ലക്ഷ്യമിടുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.