റ്റി.പി.എം രാജ്യാന്തര യുവജന ക്യാമ്പ് നാളെ മുതൽ ഇരുമ്പല്ലിയൂരിൽ

ചെന്നൈ: ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ യുവജന ക്യാമ്പ് നാളെ മുതൽ 24 ഞായർ വരെ സഭ ആസ്ഥാനമായ ചെന്നൈ ഇരുമ്പല്ലിയൂരിൽ നടക്കും. രാജ്യത്തിന്റെ പല ഭാഗങ്ങളിയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി മുപ്പതിനായിരത്തോളം യുവജനങ്ങൾ പങ്കെടുക്കും. ‘അർത്ഥവത്തായ ഒരു ജീവിതം’ എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം. ബൈബിൾ സ്റ്റഡി ഉൾപ്പെടെ എല്ലാ യോഗങ്ങളും ഈ വിഷയത്തെ ആസ്പദമാക്കി നടക്കും.
14 മുതൽ 30 വയസ്സ് വരെയുള്ള അവിവാഹിതരായ യുവതി-യുവാക്കൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. നാളെ രാവിലെ 10 മണിക്ക്‌ പ്രാരംഭയോഗം ആരംഭിക്കും തുടർന്ന് നവംബർ 24 ന് വിശുദ്ധ സഭായോഗത്തോട് യുവജന ക്യാമ്പ് സമാപിക്കും.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നി ഗ്രൂപ്പ് തിരിച്ചു യുവതി യുവാക്കന്മാർക്ക് പ്രത്യേകം ക്ലാസ്സുകൾ നടക്കും.
യുവജനങ്ങളുടെ പഠനത്തിനും ധ്യാനത്തിനുമായി സൂപ്പർ സീനിയർ – സീനിയർ വിഭാഗത്തിന് യിരെമ്യാ പ്രവാചകന്റെ പുസ്തകവും സബ് ജൂണിയർ – ജൂണിയർ വിഭാഗത്തിന് എബ്രായർക്ക് എഴുതിയ ലേഖനവും നൽകിയിരിക്കുന്നത്. ബൈബിൾ ക്വിസ്സും ബൈബിൾ കടംങ്കഥകളും ഈ പുസ്തകങ്ങളിൽ നിന്നും ആയിരിക്കും.
ബൈബിൾ ക്വിസ്, ബൈബിൾ കടംങ്കഥ, ഗ്രൂപ്പ് ഡിസ്കഷൻ, ഡിബൈറ്റ്, വിവിധ ഭാഷകളിൽ ഗാന പരിശീലനം, ഉണർവ് യോഗങ്ങളും ഉണ്ടായിരിക്കും. സണ്ടേസ്കൂൾ അധ്യാപകരും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് ക്യാമ്പിന് ക്രമീകരണങ്ങൾ ഒരുക്കും.
ഒക്ടോബർ 12 ന് എല്ലാ റ്റി.പി.എം സഭകളിലും യൂത്ത് ക്യാമ്പിന്റെ അനുഗ്രഹത്തിനായി പ്രത്യേക ഉപവാസ പ്രാർത്ഥന നടന്നു.
താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈ എയർപോർട്ടിൽ നിന്നും പ്രത്യേക ബസ്‌ സർവീസുകള്‍ ഇരുമ്പല്ലിയൂരിലേക്ക് ഉണ്ടായിരിക്കും. താമസം, ഭക്ഷണം, രജിസ്ട്രേഷൻ സൗജന്യമാണ്. സ്പോട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.