ലേഖനം: വചനവിത്ത് വളരുവാൻ വ്യാജ മാർഗം വെറുക്കുക

അലക്‌സ് പൊൻവേലിൽ

നിന്റെ വചനം എന്റെ കാലിനുദീപവും എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു നമുക്കു ചിരപരിചിതമായ വചനം, 119 ആം സങ്കീർത്തനം അതിന്റെ ഖണ്ഡികകൾ ” ആലേഫ് ” എന്ന ആദ്യ എബ്രായ അക്ഷരത്തിൽ ആരംഭിച്ച് “തൗ” എന്ന 22 മത്തെ അക്ഷരത്തിൽ അവസാനിക്കുമ്പോൾ ,തേൻകട്ടയേക്കാൾ മധുരം നമ്മുടെ ഉള്ളിൽ നിറയ്ക്കുന്ന ഭാഗ്യ വർണ്ണനകളാണ് എല്ലാ ഭാഗങ്ങളിലും ആലേഖനം ചെയ്തിരിക്കുന്നത്. നമ്മെ നിർമ്മലമാക്കുന്ന, ലജ്ജിതരാക്കാത്ത, പ്രമോദവും ഒപ്പം ആലോചനയും പകർന്നു തരുന്ന, കീർത്തനവും, മഹാസമാധാനവും ഉള്ളിൽ നിറക്കുന്ന വേറേ ഏതെങ്കിലും കൃതികൾ ലോകത്തിലുണ്ടോ അല്ല ഇനി ഉണ്ടാവുമോ ? യുഗങ്ങൾ പിന്നിട്ട് ആ വചനം ജഡം ധരിച്ച് എത്തിയില്ലേ കൃപയും സത്യവുമായി നമ്മുടെ ഇടയിൽ മനുഷ്യ പുത്രൻമാരിൽ അതി സുന്ദരനായി ലാവണ്യമുള്ള അധരങ്ങളുമായി.

എന്നാൽ ഈ പ്രമാണം പ്രീയപ്പെടുന്നവർ, മറവിടവും പരിചയും ആക്കുന്നവർ,ഇതിൽ പ്രത്യാശ വച്ചിരിക്കുന്നവർ പ്രമാണിക്കേണ്ടതിനായി (അനുസരിക്കേണ്ടതിന്) ദുഷ്ടത പ്രവർത്തിക്കുന്നവരുമായി സന്ധിയില്ലാ സമരം ചെയ്തേ മതിയാവൂ, (സങ്കീർത്തനങ്ങൾ 119 : 101,104,114,115 )
മനസ്സിൽ “അൽപ്പം ” ദുഷ്ടത യോ ചതിവോ, വ്യാജ ഭാവമോ ഉള്ളവർക്കും കൂടെ അഭികാമ്യം എന്നല്ല പത്രോസ്‌ അപ്പോസ്തോലൻ പറയുന്നത്, സകല ദുഷ്ടത യും , എല്ലാ ചതിവും ,വ്യാജ ഭാവവും, അസൂയയും എല്ലാ നുണയും ,നീക്കികളയണം എന്നാണ് ആത്മപ്രേരിതനായി പത്രോസ് എഴുതുന്നത്. മുകളിൽ പറഞ്ഞതൊക്കെ നിലനിൽക്കുന്ന മനസ്സ് ഒരു ശതമാനം പോലും വചനം വിളയുന്ന തിന് പാകം അല്ല എന്നാണ് അതിനർത്ഥം,( 1 പത്രോസ് 2 : 1, 2 )

ഏക നാമങ്ങളിൽ പത്തു ലക്ഷം വരെ കുറിക്കുന്ന ഒരു പദം, ഏറ്റവും വലിയത് എന്ന് സംഖ്യാശാസ്ത്രം പറയുന്ന പദം, മെഗാ (Mega ) മെഗാ ചർച്ച്, മെഗാ ക്രൂസേഡ്, മെഗാ സ്റ്റാർ സമാനരായ നേതൃത്വങ്ങൾ, മെഗാ പ്രോഗ്രാം, ഇതിനോടൊക്കെയാണ് ഇന്നത്തെ തലമുറയ്ക്ക് താത്പര്യം എന്നാൽ യേശു കർത്താവ് ഇങ്ങനെ വലിയ പുരുഷാരത്തേ കണ്ടപ്പോൾ നടത്തിയ ഒരു പ്രതികരണം സംക്ഷിപ്ത സുവിശേഷങ്ങളിൽ രേഖപെടുത്തിയിട്ടുണ്ട് (synoptic gospel )മത്തായി 13 : 3 – 9, മർക്കോസ് 4 :3, ലൂക്കോസ് 8: 4,ലും വളരെ പുരുഷാരത്തേ കണ്ടപ്പോൾ എങ്ങനെ എങ്കിലും അവരെ പിടിച്ചു നിർത്തണം അതിനുള്ള നിലപാടൊന്നും, അല്ല കർത്താവ് സ്വീകരിക്കുന്നത് ,അപ്പം തിന്നതുകൊണ്ടോ, വെള്ളം വീഞ്ഞക്കിയതു കണ്ടോ, സൗഖ്യം ലഭിച്ചതുകൊണ്ടോ ഒക്കെ തന്റെ പിന്നാലെ വരുന്നവരായിരിക്കാം, എന്നാൽ ഒരുക്കപെട്ട ഹൃദയമുള്ളവർ വന്നിട്ടേ കാര്യമുള്ളു എന്നാണ് ഈ വരികളിൽ വ്യക്തമാക്കുന്നത്. സാത്താന് സ്വര്യമായി വിഹരിക്കാവുന്നതും മൃദുവാകാതെ വേരിറങ്ങാൻ കഴിയാത്തപാറ പൊലെയുള്ളതും, ഇഹലോക ചിന്തകൾ ,ധനവഞ്ചനയും മറ്റു വിഷയ മോഹങ്ങൾ താലോലിക്കുന്നതുമായ ഹൃദയം ഉള്ള വരായ നിങ്ങൾ കേട്ടു സന്തോഷിക്കാമെന്നല്ലാതെ പ്രയോജനം ഉണ്ടാവില്ല എന്ന താക്കീതും ആ ഉപമയിൽ ധ്വനിക്കുന്നൂ.

ദൈവത്തിന്റെ പ്രവാചകനായ മോശ പറഞ്ഞു തുടങ്ങിയതും ഇതുതന്നെ ഈ ന്യായപ്രമാണപുസ്തകത്തിലേ ചട്ടങ്ങളും കൽപ്പന കളും പ്രമാണിക്കുവാൻ ഭാഗീകമായല്ല പൂർണ ഹൃദയത്തോടും,പൂർണമനസ്സോടും കൂടെ യഹോവയിങ്കലേക്ക് തിരിഞ്ഞേ മതിയാകൂ ( ആവർത്തനം 30 : 10 ) ഇന്ന് നാം ഏവരും നേരിടുന്ന ഒരു വെല്ലുവിളി യാണ് ലോകമയത്വങ്ങൾ, വിഷയമോഹങ്ങൾ, ധനത്തിന്റെ വഞ്ചന ഇവയൊക്കെ നമ്മുടെ ഹൃദയത്തിൽ പാറപോലെ കട്ടിയായ ഒരു പ്രതലം സൃഷ്ടിച്ചിരിക്കുന്നു, ഇതു നാം തിരിച്ചറിയണം, സഹായത്തിനായ് ദൈവസന്നിധിയിൽ നിലവിളക്കാം, ആനുതാപമുള്ള ഒരുഹൃദയത്തിനായി. പാറപോലെ ഉറച്ചിരിക്കുന്ന നമ്മുടെ ഹൃദയം പ്രകാശമയമായ വചനത്തിനായ് മൃദുവാകട്ടെ, ആ വെളിച്ചത്തിൽ നമുക്ക് മുന്നേറാം. നിത്യ ശീക്ഷാവിധിയിൽ നിന്ന് നിത്യ രക്ഷയിലേക്കു വളരുവാൻ നമ്മെ പ്രാപ്തമാക്കുന്ന വചനമാകട്ടെ നമ്മുടെ എക്കാലത്തെയും വാഞ്ച.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.