ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് വൈ.പി.സി.എയുടെ ഗോൾഡൻ ജൂബിലി

ചിങ്ങവനം: ന്യൂ ഇന്ത്യ ദൈവസഭയുടെ യുവജന പ്രസ്ഥാനമായ വൈ.പി.സി.എ ആരംഭിച്ചിട്ട് നവംബർ 24 ന് അൻപത് വർഷം തികയുന്നു.
(1969_2019 )
അനേകരെ ആത്മീയമായി വളർത്തിയെടുക്കുവാനും, ദൈവിക ശുശ്രൂഷയിൽ ഒരുക്കി എടുക്കുവാനും ലോക സുവിശേഷീകരണത്തിൽ പങ്കാളികളാകുവാനും വൈ.പി.സി.എക്ക് കഴിഞ്ഞു.
വൈ.പി.സി.എയുടെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ജീവകാരുണ്യ സുവിശേഷ പ്രവർത്തനങ്ങൾ നടത്തപെടുന്നു. അതിന്റെ പ്രാരംഭ ഉദ്ഘാടനം ആയിട്ട് വൈപിസിഎ ഒരുക്കുന്ന പ്രാർത്ഥന കൂട്ടായ്മ നവംബർ 24 തീയതി ഞായറാഴ്ച വൈകുന്നേരം 6. 30 മുതൽ ചൊവ്വാഴ്ച വൈകുന്നേരം ഒമ്പതു മണിവരെ ചിങ്ങവനം ബെഥേസ്ത നഗറിൽ വച്ച് 50 മണിക്കൂർ പ്രാർത്ഥന തുടർമാനമായി നടത്തുന്നു. ന്യൂ ഇന്ത്യ ദൈവസഭയുടെ പ്രസിഡന്റ് പാസ്റ്റർ വി.എ തമ്പി പ്രാർത്ഥിച്ച് ആരംഭിക്കും.

ലോക സംഭവങ്ങളുടെ വെളിച്ചത്തിൽ വരുന്ന ദിവസങ്ങളിൽ ശക്തമേറിയ ഉണർവിനായി പ്രാർത്ഥിക്കുവാൻ ഒരുമിച്ച് കൈകോർക്കുന്നതാണ് ഈ കൂട്ടാഴ്മ.

ആ ദിവസങ്ങളിൽ ദൈവസഭയിലെ എല്ലാ ദൈവദാസൻമാരുടെയും, യുവജനങ്ങളുടെയും, സഭാ വിശ്വാസികളുടെയും പങ്കാളിത്തവും, കൂട്ടായ്മയും ഉണ്ടാകുമെന്നും, ഈ പ്രാർത്ഥനാ സംഗമത്തിൽ ജനറൽ സ്റ്റേറ്റ് അംഗങ്ങളും എല്ലാ റീജണൽ ലോക്കൽ സെക്രട്ടറിമാരും ഭാരവാഹികളും വൈപിസിഎ അംഗങ്ങളും വിശ്വാസികളും പങ്കെടുക്കുമെന്ന് വൈ. പി. സി. എ ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.