ഗായകർക്കായി സങ്കീർത്തനം മ്യൂസിക് റിയലിറ്റി ഷോ മത്സരം

പത്തനംതിട്ട: “നവാഗതരായ ഗായകരെ പ്രോത്സാഹിപ്പിക്കുക ” എന്ന ലക്ഷ്യത്തോടെ അത്യാകർഷകമായ സമ്മാന പദ്ധതികളോടെ പെർഫക്ടോ മീഡിയ ക്രിയേഷന്റയും പെന്തക്കോസ്തൽ യൂത്ത് കൗൺസിലിന്റെയും (പി.വൈ.സി) സംയുക്താഭിമുഖ്യത്തിൽ സങ്കീർത്തനം മ്യൂസിക് കൊണ്ടസ്റ്റ് സംഘടിപ്പിക്കുന്നു.

മൂന്നു ഘട്ടങ്ങളായി നടക്കുന്ന ഈ മത്സരത്തിൽ ഒന്നാം സമ്മാനം 50000 രൂപ രണ്ടാം സമ്മാനം 20000 രൂപ മൂന്നാം സമ്മാനം 10000 എന്നിങ്ങനെയാണ് വിജയികളെ കാത്തിരിക്കുന്നത്.

മത്സരത്തിന്റെ ആദ്യഘട്ടത്തിൽ സംഘാടകരിൽ നിന്ന് ലഭിക്കുന്ന അഞ്ച് ഗാനങ്ങളിൽ നിന്ന് ഒന്ന് തിരഞ്ഞെടുത്ത് മൊബൈലിൽ റെക്കാർഡ് ചെയ്ത് വാട്സാപ്പിൽ അയക്കുകയാണ് ചെയ്യേണ്ടത്. 18 വയസ്സ് മുതൽ 40 വയസ്സ് വരെ ഉള്ളവർക്ക് ഇതിൽ പങ്കെടുക്കാം. ക്രിസ്തീയ ലോകത്തെ പ്രഹത്ഭർ ഉൾപ്പെടുന്ന ടീം ഗ്രാൻഡ് ഫിനാലെയിൽ വിധി നിർണയിക്കുന്നു. പങ്കെടുക്കുന്നവർ നവംബർ 30 ന് മുൻപായി രെജിസ്റ്റർ ചെയ്യണം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 994635 7777 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. രെജിസ്ട്രേഷനിൽ യോഗ്യത നേടുന്നവർക്ക് നിബന്ധനകൾ അയച്ചു നൽകുന്നതുമാണ്.

ഈ പ്രോഗ്രാമിന്റെ മീഡിയ പാർട്ണെഴ്സായി ആയി ക്രൈസ്തവ സമൂഹത്തിലെ പ്രമുഖ മീഡികളായ ഹാർവെസ്റ്റ് ടി.വിയും ക്രൈസ്തവ എഴുത്തുപുരയും, പവർ വിഷനും ഗുഡ്ന്യൂസ് ഓൺലൈനും പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.