ലേഖനം: ഇന്നത്തെ തലമുറ ആത്മീയ വർധന ഉള്ളവരോ? | ചെൽസിയ റ്റി. ഷാജി, പള്ളിപ്പാട്

മനുഷ്യന്റെ ജീവിത കാല ചക്രത്തിന്റെ പ്രധാന ഒരു കാലഘട്ടം ആണ് യൗവ്വനം. അവിടെയാണ് നിയന്ത്രണം ഏറെ വേണ്ടതും. ജ്ഞാനവും വിവേകവും തിരിച്ചറിവും ഒരുപോലെ പ്രവർത്തന തലത്തിൽ ആർജിച്ചു വേണം യുവത്വം തുലനം ചെയ്തു പോകാൻ. യഹോവ ഭക്തിയിൽ ഇന്നത്തെ തലമുറ എത്രമാത്രം മുന്നോട്ടും പിറകോട്ടും പോയിരിക്കുന്നു എന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു. സഭകളിലെ ആത്മീയത രാഷ്ട്രീയ വത്‌ക്കരിച്ചതോട് കൂടി ഈ തലമുറ ദൈവഭയം ഇല്ലാതെ താന്തോന്നികളായി വഴിപിഴച്ചു പോകുകയല്ലേ..?
യേശുക്രിസ്തുവിന്റെ രണ്ടാം വരവ് അടുക്കും തോറും ലോകത്തിന്റെ മോഹവും പേറി പാപത്തിന് അടിമകൾ ആകുകയും യഥാർത്ഥ സത്യവഴി വിട്ട് യവ്വനക്കാർ അന്യമത വിശ്വാസികളായി,

നമ്മുടെ സമൂഹം വിട്ട് അവരിലേക്ക് ചേരുന്നത് ദുഃഖമായി തോന്നുന്നു.

നമ്മുടെ ഇടയിൽ മുതിർന്നവരുടെ രാഷ്ട്രീയ ധ്വരയും വചനം നന്നായി വ്യാഖ്യാനിച്ചു തെളിയിക്കാൻ സാധീക്കാത്തതുകൊണ്ടും യുവാക്കൾ ആത്മീയ പാപ്പരത്വം അനുഭവിക്കുന്നു. ത്രിത്വത്തെ സമ്മന്തിച്ചു പോലും നന്നായൊന്നു തെളിയിക്കുവാൻ പലർക്കും നമ്മുടെ ഇടയിൽ പറ്റുന്നില്ല. എല്ലാം ഒരു അഡ്ജസ്റ്റ് മെന്റിൽ സ്റ്റേജ് പൊളിക്കുന്നതല്ലാതെ തലമുറകളിലേക്ക് ഒന്നും കൈമാറ്റപ്പെടുന്നതും ഇല്ല.
അറിവുകൾ വർദ്ധിച്ചു വരുന്ന ഈ ന്യൂ ജനറേഷൻ, നേട്ടങ്ങൾ കൈവരിക്കുമ്പോഴും മാതാപിതാക്കളിൽ നിന്നും ആത്മീയതയിൽ നിന്നും അകന്നുമാറി അഹങ്കാരികൾ ആകുന്നത് തടയുവാൻ

മാതാപിതാക്കൻ മാരും സഭകളും മുന്നിട്ടിറങ്ങേണ്ട കാലം അതിക്രമിച്ചു. വീടും നാടും വിട്ട് പഠനത്തിന് പോകുന്ന വിദ്യാർഥികൾ പലരും അച്ചടക്കം കുറഞ്ഞുപോകുന്ന ജീവിത രീതിയിലേക്ക് വീണു പോകുന്നു. പാപത്താലും തെറ്റായ കൂട്ടുകെട്ടു കൊണ്ടും അനേകർ നശിച്ചുപോകുകയും ജീവിത വിശുദ്ധി നഷ്ടപ്പെടുത്തി സ്വയം നശിക്കുകയും ചെയ്യുന്ന ഈ കാലത്ത്‌, ഓരോരോ സംഘടനകളിലെ പരസ്പരമുള്ള ചെളിവാരി എറിഞ്ഞുള്ള ഈ പ്രവണത മാറുന്നില്ലെങ്കിൽ സഭയുടെ ഭാവി നഷ്ടത്തിലേക്ക് പോകും

എന്നുള്ളത് ഓരോരുത്തരും മനസിലാക്കണം. ലോകത്തിന്റെ അറിവ് നല്ലതിലേക്കും നാശത്തിലേക്കും ചെറുപ്പക്കാരെ നയിക്കും. വലിയ ഒരു പങ്കും യുവാക്കൾ ദൈവത്തിനായി നിലനിൽക്കുമ്പോൾ വഴിപിഴച്ചുപോകുന്നു പലരും എന്നുള്ള സത്യം നമ്മൾ കാണാതിരിക്കരുത്. പ്രാർത്ഥിക്കുകയും യുവജന സംശയ നിവാരണ വേദികൾ ഒരുക്കി നേർവഴിക്കു നടത്തുകയും വേണം ഇനിയുള്ള നാളുകൾ. മറ്റു ദുരൂപദേശങ്ങളാൽ യുവാക്കളെ വഴിതിരിച്ചു കൊണ്ടുപോകുന്ന യുവപ്രതിഭകൾ ഈ തലമുറകളെ കൊണ്ട് ചെന്ന് എത്തിക്കുന്നത് നാശത്തിലേക്കും ഇതര മതങ്ങളിലേക്കും ആണ്. ഒരു കാലത്ത് കുട്ടികൾ വേദ വാക്യം മനഃപാഠം ആക്കുക പതിവായിരുന്നു. ഇന്ന് തെറ്റുകൂടാതെ വാക്യങ്ങൾ പറയുന്നവർ വളരെ ചുരുക്കമായി മാറി. കോച്ചിങ്ങും, ട്യൂഷനും സ്‌പെഷ്യൽ ക്ലാസ്സും ആത്മീയ വളർച്ചക്ക് വിലങ്ങായി മാറി. ഒപ്പം ഞായറാഴ്ചത്തെ ആരാധനക്ക് തടസവും . ഒരു കാലത്ത് സ്വന്തം ജീവൻ ത്യാഗം ചെയ്ത് ജീവിച്ചു മാതൃക കാട്ടി സ്വന്തം മക്കളെ ആത്മീയതയിലും ദൈവഭയത്തിലും വളർത്തി ആ തലമുറ അനുഗ്രഹവും നേട്ടങ്ങളും കൈവരിച്ചപ്പോൾ പിന്തലമുറയെ ആത്മീയതയിൽ നയിക്കുവാൻ സാധിക്കാതെ പോകുകയല്ലേ ഇപ്പോൾ പല മാതാ പിതാക്കൻമാരും. ആത്മീയതക്ക് മുൻതൂക്കം കൊടുക്കാതെ ലോക നേട്ടങ്ങൾക്കായുള്ള പരക്കം പാച്ചിലിനായി മാതാപിതാക്കൾ അവരെ തള്ളി വിട്ടാൽ ജീവിതം പരാജയത്തിൽ മാത്രം ആയിരിക്കും എത്തുന്നത് ഓർക്കണം.

പൂർവ്വീകർ ഇടവിൽ നിന്നു നിലവിളിക്കുമായിരുന്നു പണ്ട്. അതുകൊണ്ട് ആണ് ആ തലമുറകൾ നിലനിൽക്കുന്നത് എന്നും മറന്നു കൂട. ഇന്ന് മറ്റുള്ളവരുടെ കുറ്റവും കുറവും അന്വേഷിച്ചു അനേകർ നടക്കുന്നതിനാൽ ഇടവിൽ നിന്നു പ്രാർത്ഥിക്കുന്നവർ ചുരുക്കം ആകുന്നു. അതു കൊണ്ടാണ് ദൈവ ഭയം ഇല്ലാത്ത കൂട്ടായ്മകളായി സഭകൾ മാറുന്നതും. ഡോക്ടറും എഞ്ചിനിയറും ആകട്ടെ എല്ലാവരും പക്ഷെ ദൈവ കൃപയുള്ള സഭയുടെ നട്ടെല്ലായി അവരെ ഒരുക്കി എടുക്കണം മതാപിത ആത്മീയകൂട്ടായ്മകൾ. ലോകത്തിന്റെ മോഹങ്ങൾ കൊണ്ട് ഓടിയാൽ സ്വർഗ്ഗ ഭാഗ്യം വെടിഞ്ഞ് നിത്യ നാശത്തിൽ വീഴും എന്നുള്ള സത്യം യുവതീ യുവാക്കന്മാരെ നാം മനസ്സിലാക്കണം.

ആത്മീയ വിശുദ്ധിയും നിത്യതയും മറന്ന് ലോകജീവിതം മാത്രം നയിക്കുന്നവർ നാശത്തിലേക്ക് പോകുന്നു എന്ന് ഓർക്കുക. ആത്മീയ ജീവിതം എങ്ങനെ ചിട്ടപ്പെടുത്തണം എന്ന് ശലോമോൻ രാജാവ് സാദൃശ്യ വാക്യങ്ങളിൽ പറയുന്നു. ഒന്നു കൂടി പറയട്ടെ സഭാപ്രസംഗി 11: 9 മുതൽ 12: 1 വരെ പറയുന്നു ബാല്യവും യൗവ്വനവും മാറി പോകും, അതും മായയത്രെ. ഒടുവിൽ പറയുന്നു സകലത്തിന്റെയും സാരം കേൾക്ക, സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്ക് വരുമല്ലോ. യൗവ്വന കോപ്രായങ്ങൾ നിയന്ത്രിക്കാതെ ജീവിച്ചിട്ട് വാർധക്യത്തിൽ മക്കളെ നിയന്ത്രിക്കാൻ സാധിക്കില്ല എന്ന് യവ്വനക്കാരെ നമുക്ക് ഓർക്കാം. നേർ വഴിയിൽ വിശുദ്ധിയോടെ ദൈവഭയത്തോടെ രഹസ്യജീവിതത്തെ ദൈവത്വത്തിൽ തന്നെ ചിട്ടപ്പെടുത്തി യേശുവിനൊപ്പം നമുക്ക് യൗവ്വന മോഹങ്ങളെ വിട്ട് ഓടി മുന്നേറാം.
ദൈവം നമ്മെ അതിനായി സഹായിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.