ലേഖനം: ദര്‍ശനത്തിന്റെ ആകാശങ്ങള്‍

സുനില്‍ വര്‍ഗ്ഗിസ്, ബാംഗ്ലൂര്‍

ക്ഷിണാഫ്രിക്കയില്‍നിന്ന് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി മടങ്ങി വന്നത് കലുഷമായ മനസ്സോടെആയിരുന്നു. ഇന്ത്യയിലെത്തിയ അദ്ദേഹം തന്നില്‍ ആവിര്‍ഭവിച്ച ചിന്തകളേയുംതീരുമാനങ്ങളേയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി അഹോരാത്രംപോരാടുന്നതിലേക്ക് വഴിതിരിച്ചു വിട്ടു.

തുടര്‍ന്നുള്ളഅദ്ദേഹത്തിന്റെ ഓരോ ദിവസവും ഓരോ സ്വപ്നവും ഇന്ത്യയുടെസ്വാതന്ത്ര്യത്തിനായി രൂപമാറ്റപ്പെടുകയായിരുന്നു. 1947 ആകുമ്പോഴേക്കുംബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വാഴ്ചയോട് ഇന്ത്യയില്‍ എമ്പാടും അന്നു വരെഎതിര്‍ത്തു നിന്ന എല്ലാ മഹദ് വ്യക്തികളും ഗാന്ധിജിയിലേക്ക്ക്രോഡീകരിക്കപ്പെട്ടതു പോലെ ആയി. മഹാത്മാ ഗാന്ധി എന്ന് കേള്‍ക്കുന്നതുതന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ പര്യായമായി പരിണമിക്കപ്പെട്ടു.ഒരു വ്യക്തിയിലേക്ക് ദര്‍ശനം പടര്‍ന്നു കയറുകയായിരുന്നവിടെ. ഇന്ന്ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെ ഗാന്ധിജിയുടെ ജീവിതവുമായിചേര്‍ത്തുനിര്‍ത്താതെ നമുക്ക് ചിന്തിക്കുവാന്‍ പോലും കഴിയുകയില്ലല്ലോ.

ദര്‍ശനത്തിന്റെഉയരങ്ങളിലേക്ക് നാം ചെല്ലുമ്പോള്‍ ഇതേ പരിണാമമാണ് സംഭവിക്കുക. അവിടെവ്യക്തികളെക്കാള്‍ പ്രാധാന്യമുണ്ടാകുന്നത് അവര്‍ വഹിക്കുന്നദര്‍ശനത്തിനായിരിക്കും. പലപ്പോഴും നാം പൗലോസിനെപ്പോലെയെന്നോപത്രോസിനെപ്പോലെയെന്നോ കേള്‍ക്കാറോ പറയാറോ ഉണ്ടെല്ലോ. വാസ്തവത്തില്‍ അവിടെഅര്‍ത്ഥമാകുന്നത് അവര്‍ക്ക് ലഭ്യമായ ദര്‍ശനത്തെ അവരുപയോഗിച്ച ക്രമത്തെആധാരമാക്കിയാണ്. കാരണം അവര്‍ ചെന്നതിനെക്കാള്‍ ഒരു കാതം മുന്‍പിലായിരിക്കുംഅവരുടെ ദര്‍ശനം നിലകൊള്ളുന്നത്.

ദൈവത്തിനായിനില്‍ക്കുന്നവര്‍ മുതല്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ പെട്ട ഓരോരുത്തരിലുംദര്‍ശനം വികസിക്കാറുണ്ട്. ഏത് തരത്തിലുള്ള ദര്‍ശനവും അതുമായി വ്യക്തികളെഏകീഭവിപ്പിക്കുവാന്‍ ബദ്ധപ്പെട്ടുകൊണ്ടിരിക്കും. നാം ഇവിടെചിന്തിച്ചുകൊണ്ടിരിക്കുന്നത് ദൈവീക ദര്‍ശനത്തെ കുറിച്ചാണല്ലോ. ആദര്‍ശനവുമായി, അതിന്റെ നടത്തിപ്പുമായി മുന്നോട്ടു പോകുംതോറും ഇതേ കൈമാറ്റംനടക്കുന്നുണ്ടാവാം. അപ്പോള്‍ ആ വ്യക്തിയുടെ ജീവിതവും അദ്ദേഹത്തിന്റെശുശ്രൂഷയും ഒന്നായി തീരും. അദ്ദേഹത്തെ കാണുന്നവര്‍ അദ്ദേഹത്തിന്റെദര്‍ശനത്തെ തന്നെയാവും കാണുന്നത്. വര്‍ഷങ്ങയി ദര്‍ശനത്തോടുള്ള നിരന്തരസമ്പര്‍ക്കമാണ് അത് സാധ്യമാക്കുന്നത്.

ഒരുവ്യക്തി തന്റെ ദര്‍ശനവുമായി ഏകീഭവിച്ചുവോ എന്ന് പരിശോധിക്കുവാന്‍എളുപ്പമാണ്. ഉദാഹരണമായി സേവനത്തിന്റെ അന്ത:സത്ത ജീവിതത്തിലൂടെവെളിപ്പെടുത്തി തന്ന മദര്‍ തെരേസയുടെ ജീവിതകാലത്ത്, ഒരു പക്ഷേ ഇനി മുതല്‍ഒരു തരത്തിലുമുള്ള ആതുരസേവനവും ചെയ്യുവാന്‍ പാടിെല്ലന്നുള്ള ഒരു നിയമമോമറ്റോ തനിക്കെതിരേ ഉണ്ടായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? ആകെശ്വാസം മുട്ടിപ്പോകുന്ന ഒരു അവസ്ഥയിലേക്ക് മദര്‍ മാറിയേനെ. തന്റെ കൂടെയുള്ളദര്‍ശനമില്ലെങ്കില്‍ പിന്നെ താനില്ല എന്ന ചിന്തയാണ് നമ്മിലുള്ളതെങ്കില്‍, പ്രാപിച്ച ദര്‍ശനവുമായി നാം ഏകീഭവിച്ചുവെന്ന് പറയാം.

തിരുവചനത്തില്‍ദര്‍ശനവുമായി ഏകീഭവിച്ച നിരവധി വ്യക്തികളെ കാണുവാന്‍ കഴിയും. വരാന്‍പോകുന്ന പ്രളയത്തെക്കുറിച്ച് പ്രസംഗിക്കുകയും പെട്ടകം പണിയുകയും ചെയ്ത നോഹമുതല്‍ പത്മോസില്‍ ദൈവീക വെളിപ്പാടിന് മുമ്പില്‍ വിവശനായി പോകുന്നയോഹന്നാന്‍ അപ്പോസ്തലന്‍ വരെ ആ പട്ടിക നീളും. ദൈവം നല്‍കിയ അരുളപ്പാടുകളെതങ്ങളുടെ ജീവിതത്തിലേക്ക് തുന്നിച്ചേര്‍ത്ത് ദര്‍ശനത്തിന്റെവിതാനങ്ങളിലേക്ക് കടന്നു ചെല്ലുകയായിരുന്നവര്‍. മിസ്രയിമില്‍ നിന്നുംദൈവത്തിന്റെ ജനം വലിയ ആഘോഷത്തോടെ പുറപ്പെടുന്നത് മോശെ എന്ന വ്യക്തിയെഉള്‍പ്പെടുത്താതെ നമുക്ക് ചിന്തിക്കുവാന്‍ നോക്കുന്നവര്‍ കാണുന്നത്തടിക്കഷണത്തെ ആയിരിക്കുകയില്ലല്ലോ. അത് തീ തന്നെയായി മാറുകയാണല്ലോ.

ഈകാലഘട്ടത്തില്‍ ദൈവം ആഗ്രഹിക്കുന്നത് അത്തരം രൂപാന്തരത്തിലൂടെ കടന്നുപോയഒരു കൂട്ടത്തെയാണ്. അവര്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ സ്വപ്നങ്ങള്‍തന്നെയാണ്. അങ്ങനെയുള്ളവര്‍ക്ക് മാത്രമേ പുതിയ തലമുറയെപ്രചോദിപ്പിക്കുവാന്‍ കഴിയൂ. ദൈവത്തിന്റെ പ്രവൃത്തികളാണെന്നും ദൈവത്തിനായിഭഗീരഥയത്‌നമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പറയുകയും തങ്ങളുടേതായവഴികളിലൂടെ, ദൈവീകതയെ വ്യവസായവത്കരിക്കുകയും ചെയ്യുന്നവര്‍പ്രദര്‍ശിപ്പിക്കുന്ന കാപട്യങ്ങള്‍ ഒടുവില്‍ തിരിച്ചറിയപ്പെടുക തന്നെചെയ്യും.

ദൈവത്തിന്റെദര്‍ശനവുമായി ഏകീഭവിച്ച വ്യക്തികള്‍ അവര്‍ ഒടുവില്‍ പോലും അറിയാതെമറ്റുള്ളവരിലേക്ക് നിരവധി കാര്യങ്ങള്‍ പകരുന്നുണ്ട്.മെഴുകുതിരികളെക്കുറിച്ച് ഒരു കഥയുണ്ട്. അവയെ നിര്‍മ്മിക്കുന്നവര്‍കവറുകളിലാക്കി അവയെ മാസങ്ങളോളം കടയില്‍ വില്‍പ്പനയ്ക്കായിപ്രദര്‍ശിപ്പിച്ചു വെച്ചിരുന്നു. ഒരിക്കല്‍ ആ കവറുകളിലൊന്ന് ഒരു മനുഷ്യന്‍വാങ്ങി തന്റെ വീട്ടിലേക്ക് കൊണ്ടു പോയി. വീട്ടിലെത്തിയ അയാള്‍ അത്അലമാരയിലേക്ക്‌കൊണ്ടു വെയ്ക്കുകയാണ് ചെയ്തത്. അപ്പോഴും ആമെഴുകുതിരികള്‍ക്ക് തങ്ങളെ എന്തിനായി നിര്‍മ്മിച്ചു എന്ന് മനസിലായതേയില്ല.

വീട്ടിലെകറണ്ട് പോയ ഒരു രാത്രി ആ മനുഷ്യന്‍ അതിലൊന്ന് എടുത്ത് കത്തിച്ചുതണ്ടിന്മേല്‍ വെച്ചു. ആ മെഴുകുതിരി കത്തി തുടങ്ങിയപ്പോള്‍ മുറി മുഴുവന്‍പ്രകാശപൂരിതമായി. തങ്ങളില്‍ ഒരു മെഴുകുതിരി പ്രകാശം പകരുന്നത് കണ്ടപ്പോള്‍അന്ധകാരം ഘനീഭവിച്ചു കിടക്കുന്ന ഇടങ്ങളില്‍ വെളിച്ചം നല്‍കുകയാണ് തങ്ങളുടെകര്‍ത്തവ്യമെന്ന് അവ തിരിച്ചറിയുന്നതായി ആ കഥ പോകുന്നു. നിരവധിവ്യക്തികള്‍ക്ക് അവരുടെ ദര്‍ശനത്തെ തിരിച്ചറിയുന്ന ഘട്ടത്തിലേക്ക് നാംമാറേണ്ടതുണ്ടി. അവരെക്കുറിച്ചുള്ള ദൈവീക ഉദ്ദേശങ്ങള്‍ നമ്മുടെ ജീവിതവുംദര്‍ശനവും കൊണ്ട് നല്‍കുവാന്‍ കഴിയുന്നത് എത്രയോ അനുഗ്രഹപ്രദമായിരിക്കും.

വിശ്വാസിയായിതുടരുന്ന ഒരുവനോട് അല്പനേരം വചനം പ്രസംഗിക്കാമോ എന്ന് ചോദിക്കൂ; അദ്ദേഹംമടിക്കുന്നത് കാണാം. പിന്നെയെന്നൊ അടുത്ത ഞായറാഴ്ചയെന്നോ ഒഴിവുപറഞ്ഞേക്കാം. എന്നാല്‍ ഒരു പ്രസംഗകന് അത്തരം ശങ്കകളുണ്ടായിരിക്കുകയില്ല.കാരണം അദ്ദേഹം അതുമായി താദാത്മ്യം പ്രാപിച്ചവനാണ്. എന്ത് പ്രസംഗിക്കണമെന്നോഎങ്ങനെ വാക്കുകള്‍ പ്രയോഗിക്കണമെന്നോ അദ്ദേഹം ആകുലപ്പെടുകയേ ഇല്ല.മേല്‍പ്പറഞ്ഞ വിശ്വാസി  പെട്ടെന്ന് പരിഭ്രമിച്ചു പോകുന്നത് പ്രസംഗം എന്ന്പ്രവൃത്തിയുമായി നിരന്തര സമ്പര്‍ക്കം ഇല്ലാത്തതിനാല്‍ ആയിരുന്നു.ദര്‍ശനവുമായി ഏകീഭവിച്ച് ഒരുവന് ദൈവത്തിന്റെ പ്രവൃത്തികളെക്കുറിച്ചോശുശ്രൂഷ എങ്ങനെ മുന്നോട്ട് കൊണ്ടു പോകണം എന്നതിനെക്കുറിച്ചോ ആശങ്കകള്‍ഉണ്ടായിരിക്കുകയില്ല. ദൈവത്തിനായി നിലകൊള്ളുന്നവര്‍ പലപ്പോഴും പകച്ചുനില്‍ക്കുന്നത് ദര്‍ശനത്തോടൊപ്പം ഉയരിങ്ങളിലേക്ക് ചെല്ലാത്തതിനാലാണ്.ഉയരത്തില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ അതുവരെ ഭീമാകാരനായി നിന്നപര്‍വ്വതങ്ങളും മറ്റും ഒരു പ്രശ്‌നമേ അല്ലാതായിത്തീരും.

ദര്‍ശനത്തിന്റെആകാശങ്ങളിലേക്ക് നാം കടന്നു ചെല്ലുമ്പോള്‍, നാം നേടിയ ദര്‍ശനത്തിന്റെനടത്തിപ്പിനായി ദൈവം എന്തു ചിന്തിക്കുന്നുവോ അല്ലെങ്കില്‍ ദൈവം എന്ത്ചെയ്യുമായിരുന്നുവോ അത് നമുക്ക് പിടികിട്ടുന്നു. അത്തരംകണ്ടുപിടുത്തങ്ങളുമായി മുന്നോട്ടു പോകുന്നവര്‍ ആയിരിക്കും പിന്നീട് നാംപഠിക്കേണ്ട ചരിത്രങ്ങളാവുന്നത്.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like