ദി പെന്തെക്കൊസ്ത് മിഷൻ പുനലൂർ സെന്റർ കൺവൻഷൻ നവംബർ 14 മുതൽ

പുനലൂർ: ദി പെന്തെക്കൊസ്ത് മിഷൻ പുനലൂർ സെന്റർ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും നവംബർ 14 മുതൽ 17 വരെ ചെമ്മന്തൂർ റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
വ്യാഴാഴ്‌ച മുതൽ ശനിയാഴ്ച വരെ വൈകിട്ട് 5:45 ന് സുവിശേഷ പ്രസംഗവും.
വെള്ളിയാഴ്ച മുതൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9:30 ന് പൊതുയോഗം,വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗവും യുവജന മീറ്റിംഗും നടക്കും.
രാജ്യത്തിന്റെ പല ഭാഗങ്ങളിയിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും. ചീഫ് പാസ്റ്റർമാർ സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
ഞായറാഴ്ച രാവിലെ ജലസ്നാന ശുശ്രൂഷയും തുടർന്ന് 9 ന് പുനലൂർ സെന്ററിലെ 15 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗത്തോട് കൺവൻഷൻ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading