പി.വൈ.സി യുടെ നേതൃത്വത്തിൽ ലീഡർഷിപ്പ് സെമിനാർ സംഘടിപ്പിച്ചു

ആലപ്പുഴ: ക്രിസ്തീയ സംഘടനകളുടെ ഐക്യവേദിയായ പി.സി.ഐ യുടെ പുത്രികാസംഘടനയായ പി.വൈ.സി യുടെ (പെന്തെക്കോസ്റ്റൽ യൂത്ത് കൌൺസിൽ) നേതൃത്വത്തിൽ ലീഡർഷിപ്പ് സെമിനാർ ആലപ്പുഴയിൽ സംഘടിപ്പിച്ചു. ഐഖ്യസംഘടനയുടെയും, വിവിധ ക്രിസ്തീയസംഘടനകളുടെയും നേതാക്കന്മാരും, ക്രിസ്തീയ മാധ്യമ പ്രവർത്തകരും ഈ സെമിനാറിൽ പങ്കടുത്തു. പി.സി.ഐ പ്രസിഡന്റ്, നെടുമ്പറമ്പിൽ എൻ. എം. രാജു ഉദ്‌ഘാടനം ചെയ്ത സെമിനാർ ആലപ്പുഴ പുന്നമട കായലിൽ ഒരു ഹൌസ് ബോട്ടിൽ ആണ് നടന്നത്. പി.വൈ.സി പ്രസിഡന്റ് അജി കല്ലുങ്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പാസ്റ്റർ റോയ്‌സൺ ജോണി, ട്രഷറർ പാസ്റ്റർ ഫിലിപ്പ് എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.

പി.വൈ.സി യുടെ എല്ലാ വാർത്തകളും അർഹിക്കുന്ന പ്രാധാന്യത്തോടുകൂടി ഇതുവരെ പ്രസിദ്ധീകരിക്കുകയും, ചേർന്ന് പ്രവർത്തിക്കുകയും ചെയ്ത ക്രൈസ്തവ എഴുത്തുപുരയുടെ സഹകാരണം എടുത്തു പറയത്തക്കതാണ് എന്ന് പ്രസിഡന്റ് പ്രസ്താവിച്ചു.

ചർച്ച് ഓഫ് ഗോഡ് സഭയുടെ അപ്പോളജെറ്റിക്സ് വിഭാഗത്തിന് നേതൃത്വം നൽകുന്ന പാസ്റ്റർ ജെയിംസ് പാണ്ടനാട് മുഖ്യസന്ദേശം നൽകി.

കേരളത്തിലെ ക്രിസ്തീയ പെന്തക്കോസ്ത് സംഘടനകളിലെ യുവജനങ്ങളെയും യുവജനനേതാക്കളെയും ഒരുമിച്ച് നിൽക്കുന്നതിനു പ്രോത്സാഹനം നൽകുന്ന ഐക്യവേദിയായ പി.വൈ.സി, സാമൂഹികക്ഷേമം, താലന്ത് പരിപോഷണം തുടങ്ങിയ മേഖലകളിൽ വിപുലമായ പദ്ധതികളാണ് തയ്യാറാക്കുന്നത്.

പി.വൈ.സി യുടെ നേതൃത്വത്തിൽ ഒരു യുവജനക്യാമ്പ് സംഘടിപ്പിക്കേണ്ടുന്നതിന്റെ ആവശ്യകതയെ ഓർമ്മിപ്പിച്ച ഉദ്ഘാടകൻ, ആ ക്യാമ്പിന് വേണ്ടുന്ന എല്ലാ ചിലവുകളും താൻ വഹിക്കുമെന്ന് പ്രസ്താവിച്ചു.

പെന്തക്കോസ്ത് സമൂഹത്തിന്റെ “മുഖമാണ്” ഇവിടെ കൂടിവന്നിരിക്കുന്ന യുവജനങ്ങൾ എന്ന് പി.വൈ.സി മുൻ പ്രസിഡണ്ട് പാസ്റ്റർ ലിജോ ജോസഫ് പ്രസ്താവിച്ചു.

സദുദ്ദേശങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന ഈ സംഘടനയുടെ പ്രവർത്തനങ്ങൾ ഭാരതത്തിന്റെ എല്ലാ കോണുകളിലേക്കും, അന്താരാഷ്ട്രനിലവാരത്തിലേക്കും ഉയർത്തുന്നതിനുള്ള ചർച്ചകൾ നടക്കുന്നതായി പ്രസിഡണ്ട് അജി കല്ലുങ്കൽ പ്രസ്താവിച്ചു. ഇതിനായി എഴുത്തുപുരയുടെ എല്ലാ സഹകരങ്ങളും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

എണ്ണത്തിലുള്ള വർദ്ധനവ് മാത്രമല്ല ഐക്യതയോടുകൂടിയ സഹകരണവും പ്രവർത്തനവും നമുക്ക് മുതൽക്കൂട്ടാണ്. ആരും ഒറ്റക്കല്ല, നാം ഒറ്റക്കെട്ടാണ്. ഒരുമിച്ച് നിന്നാൽ നമ്മെ ആർക്കും തകർക്കാനാവില്ല. ആർക്കും ആരെയും മാറ്റി നിർത്താനാവില്ല. സഹകരണവും ഐക്യതയും ദൈവം ആഗ്രഹിക്കുന്നു. നാം സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലേണ്ടവരാണ്. സമൂഹത്തിന് നല്ല സംഭാവനകൾ നാം നൽകണം. സഭകൾക്കെതിരായുള്ള അതിക്രമങ്ങൾക്കെതിരെ നാം മാതൃകാപരമായി പ്രതികരിക്കണം. ശക്തമായ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളെയെല്ലാം മുൻകണ്ടുകൊണ്ട് പരിഹരിക്കുന്നതിലും നാം പാടവം കാണിക്കേണ്ടുന്നത് അത്യാവശ്യമാണ് എന്നും മുഖ്യപ്രഭാഷകൻ പാസ്റ്റർ ജെയ്‌സ് പാണ്ടനാട് യുവജനങ്ങളെ ഉത്‌ബോധിപ്പിച്ചു.

ക്രൈസ്തവ എഴുത്തുപുരയുടെ അന്തർദേശീയ വിഭാഗം വൈസ് പ്രസിഡന്റ് ഡാർവിൻ വിൽസൺ, പ്രൊജക്റ്റ് ഡയറക്ടർ ജെറ്റ്‌സൺ സണ്ണി, കേരള ഘടകം, സാമൂഹ്യക്ഷേമവിഭാഗം ഡയറക്ടർ ഡോ. പീറ്റർ ജോയ്, അപ്പർ റൂം ഡയറക്ടർ ഷോളി വർഗീസ്, തിരുവനന്തപുരം ജില്ലാ വിഭാഗം പ്രസിഡന്റ് ജോഷി സാം മോറിസ്, പത്തനംതിട്ട ജില്ലാ വിഭാഗം കമ്മറ്റി അംഗം പാസ്റ്റർ തേജസ് ജേക്കബ്, അപ്പർ റൂം ഘടക അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.