പ്രാർത്ഥനക്കായി ഒന്നുചേരുക: സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് മിഷൻസ് ഡിപ്പാർട്ട്മെന്റ്

ബംഗലൂരു: ഭാരതമുൾപ്പെടെ ഒട്ടുമിക്ക ആഫ്രോ-ഏഷ്യൻ രാജ്യങ്ങളിലും, യൂറോപ്പിൽപ്പോലും ക്രൈസ്തവർ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് നാമിപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്നത്.
പീഡിത സഭയെ പ്രാർത്ഥനയിൽ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലത്തോടെ പീഡിത സഭയ്ക്കു വേണ്ടിയുള്ള പ്രാർത്ഥനാദിനം (IDOP) ഒരു നവംബർ മാസത്തിൽ ആരംഭിക്കുന്നത്. പിന്നീടുള്ള വർഷങ്ങളിൽ ക്രമീകൃതമായ നിലയിൽ അത് നടന്നുതുടങ്ങി.
യുള്ള പ്രാർത്ഥനക്കുള്ള മറുപടിയായി പീഡിത സഭ തങ്ങളുടെ പ്രതിസന്ധികളിൽ നിന്നും അതിവേഗം കരേറിയിട്ടുണ്ടെന്നത് തുടർന്നും കൂടുതൽ പ്രാർത്ഥിക്കുവാൻ ഒരു കാരണമായി.

ഇന്നത്തെ സാഹചര്യത്തിൽ ഭാരത പെന്തെകോസ്ത് സഭകൾ സംഘടനാ വ്യത്യാസം കൂടാതെ പ്രാർത്ഥനക്ക് ഒരുമിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായതിനാൽ സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡിന്റെ കീഴിലുള്ള വിവിധ സംസ്ഥാനങ്ങളിലെ എല്ലാ ഡിസ്ട്രിക്ട് കൗൺസിലുകളും ഈ വർഷത്തെ അന്താരാഷ്ട്രാ പ്രാർത്ഥനാദിനമായ നവംബർ 10 ഞായറാഴ്ച്ച വിശുദ്ധ സഭായോഗത്തിൽ പീഡിത സഭയ്ക്കായി പ്രാർത്ഥിക്കേണമെന്നും അസംബ്ലീസ് ഓഫ് ഗോഡിലെ എല്ലാ ശുശ്രൂഷകൻമാരും അക്കാര്യത്തിൽ ജനത്തെ ഉത്സാഹിപ്പിക്കേണമെന്നും സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് മിഷൻസ് ഡയറക്ടർ റവ. റോയ്സൺ ജോണി പത്രക്കുറിപ്പിൽ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.